രണ്ടാം ദിവസവും വര്‍ധന; പവന്‍ വീണ്ടും 38,000 കടന്നു

രണ്ടാം ദിവസവും വര്‍ധന; പവന്‍ വീണ്ടും 38,000 കടന്നു

Last Updated :20 January 2024, 8:32 am IST
Edited by :migrator

കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധിച്ച സ്വര്‍ണ വില ഒരിടവേളയ്ക്കു ശേഷം പവന് 38000 കടന്നു. 280 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 38,800. ഗ്രാമിന് 4760 രൂപ.

ഇന്നലെ പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 37120 രൂപയായി താഴ്ന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ 27ന് കഴിഞ്ഞമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. പവന് 37,880 രൂപ. പിന്നീട് കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now