സ്വര്‍ണവില ഒന്നരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പവന് 320 രൂപ കൂടി

സ്വര്‍ണവില ഒന്നരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:38 am IST
Edited by :migrator

കൊച്ചി:സ്വര്‍ണവില ഒന്നരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. കോവിഡ് വാക്‌സിന്‍ ഉള്‍പ്പെടെ ആഗോള ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് 37,520 രൂപയായി വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും മുന്നേറ്റം രേഖപ്പെടുത്തുകയായിരുന്നു. 

കഴിഞ്ഞമാസം 37,680 രൂപ വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചിരുന്നു. തുടര്‍ന്ന് താഴോട്ട് പോയ സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now