സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 160 രൂപ കുറഞ്ഞു

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator


കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞ് 4,460 രൂപയായി. പവന് 160 രൂപ കുറഞ്ഞു. പവന് 35,680 ആണ് ഇന്നത്തെ വില. 

ഇന്നലെ പവന് 80 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച കൂടിയ സ്വര്‍ണ വില മൂന്നു ദിവസം  മാറ്റമില്ലാതെ തുടര്‍ന്നു. വെള്ളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. ഇത് ഉയര്‍ന്ന് 16ന് 36,200ല്‍ എത്തി. 20നും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,200ല്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now