സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവൻ വില 36,600; ഒരാഴ്ചക്കിടെ കുറഞ്ഞത് 1,800 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവൻ വില 36,600; ഒരാഴ്ചക്കിടെ കുറഞ്ഞത് 1,800 രൂപ

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:39 am IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ഇന്ന് 360 രൂപ കുറഞ്ഞു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണുണ്ടായത്.

ഈ മാസം അഞ്ച്, ആറ് തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി കുറയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 36,960 ആയിരുന്നു പവന് വില. ഇതാണ് ഇന്ന് 360 രൂപ കുറഞ്ഞ് വീണ്ടും താഴേക്ക് പോയത്.

യുഎസില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ബാധിച്ചു. സ്‌പോട് ഗോള്‍ഡ് വില 1,840 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില കുത്തനെ ഇടിഞ്ഞ് 49,000ന് താഴെയത്തി. അതായത് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now