സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 രൂപ വര്‍ധിച്ചു

സ്വര്‍ണ വില വീണ്ടും കൂടി; പവന് 200 രൂപ വര്‍ധിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് വര്‍ധിച്ചു. 

പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4375രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച് 34,800ല്‍ പവന്‍ വില എത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയില്‍ മാറ്റമുണ്ടായില്ല. 

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരുന്നു. 35,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now