സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍, പവന് 560 രൂപ കൂടി

സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍, പവന് 560 രൂപ കൂടി

Last Updated :20 January 2024, 8:34 am IST
Edited by :migrator

കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 560 രൂപയാണ് ഇന്നു കൂടിയത്. 37,280 രൂപയാണ് ഇന്നലത്തെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ മൂന്നു ദിവസമായി 36,720ല്‍ തുടരുകയായിരുന്നു സ്വര്‍ണ വില. ശനിയാഴ്ചയാണ് അവസാനമായി വിലയില്‍ മാറ്റമുണ്ടായത്. അന്ന് പവന് 160 രൂപ ഇടിവാണ് രേഖപ്പെടുത്തിയത്. 

ഗ്രാമിന്റെ വിലയില്‍ ഇന്ന് 70 രൂപയുടെ വര്‍ധന രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now