നിങ്ങളുടെ കൈയില്‍ സാംസങ് ഫോണ്‍ ആണോ?, ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക; കെണിയില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി കേന്ദ്രം 

സാംസങ് ഗ്യാലക്‌സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഫയൽ
Last Updated :22 January 2024, 7:50 pm IST
Edited by :migrator

ന്യൂഡല്‍ഹി: സാംസങ് ഗ്യാലക്‌സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഗ്യാലക്‌സിയുടെ പുതിയതും പഴയതുമായ മോഡലുകളില്‍ നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗ്യാലക്‌സി ഫോണ്‍ കൈവശമുള്ള ലക്ഷകണക്കിന് ഉപയോക്താക്കളാണ് സുരക്ഷാഭീഷണി നേരിടുന്നത്.

ഡിസംബര്‍ 13നാണ് മുന്നറിയിപ്പ് നല്‍കിയത്. ഹൈ റിസ്‌ക് കാറ്റഗറിയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഉടന്‍ തന്നെ ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ സെര്‍ട്ട്- ഇന്‍ നിര്‍ദേശിച്ചു.'സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ തട്ടിപ്പുകാരെ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാഭീഷണികള്‍ സാംസങ് ഉല്‍പ്പന്നങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്'- സെര്‍ട്ടി- ഇന്നിന്റെ കുറിപ്പില്‍ പറയുന്നു.

ഫോണിന്റെ രഹസ്യ കോഡ് (സിം പിന്‍) മോഷ്ടിക്കുന്നത് അടക്കമുള്ള ഭീഷണികളാണ് നിലനില്‍ക്കുന്നത്. അനിയന്ത്രിതമായി ഫയലുകള്‍ ആക്‌സസ് ചെയ്യാനും പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാനും അനിയന്ത്രിതമായി കോഡ് നടപ്പാക്കാനും സാധ്യതയുള്ളതിനാല്‍ ഉടന്‍ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റാന്‍ ചെയ്യാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now