
ഡിജിറ്റല്‍ അറസ്റ്റ് തടയല്‍; വാട്സ്ആപ്പിന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡിജിറ്റല്‍ അറസ്റ്റുകളില്‍ ഉള്‍പ്പെട്ട ഡിവൈസ് ഐഡികള്‍ ബ്ലോക്ക് ചെയ്യുക, സ്കൈപ്പിലേതിന് സമാനമായ സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കുക, ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റുകളായ ദോഷകരമായ എപികെകള് കണ്ടെത്തി തടയുന്നതിനുള്ള സാങ്കേതികവിദ്യ ശക്തഗാക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
നിര്‍ദേശങ്ങളില്‍ ടെക്നിക്കല്‍ പ്രൊജക്ട് 45 ദിവസത്തിനുള്ളില്‍ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാനും സമിതി നിര്‍ദേശിച്ചു. ഇതുവഴി അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോണ്‍ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിന് സമാനമായ സുരക്ഷാ ഫീച്ചറുകള്‍ വാട്സ്ആപ്പിലും കൊണ്ടുവരണമെന്ന് സമിതി നിര്‍ദേശിച്ചു. വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക, സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, തട്ടിപ്പ് ശൃംഖലകളെ വേഗത്തില്‍ തിരിച്ചറിയുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.
വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സജീവമായ ഒരു സിം കാര്‍ഡ് നിര്‍ബന്ധമാക്കുന്ന 'സിം ബൈന്‍ഡിങ്' സംവിധാനം നടപ്പിലാക്കാന്‍ ടെലികോം വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് അടുത്ത ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വാട്സ്ആപ്പ് പ്രതിനിധികള്‍ അറിയിച്ചു. പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ ലോഗോകള്‍ അടക്കം ഔദ്യോഗിക ചിഹ്നങ്ങള്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താന്‍ ലോഗോ ഡിറ്റക്ഷന്‍ സംവിധാനം നിലവില്‍ വന്നതായും കമ്പനി വ്യക്തമാക്കി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Govt asks WhatsApp to block device IDs used in digital arrest scams
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ജനന നിയന്ത്രണ കാലം കഴിഞ്ഞു'; ആശമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

