
ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടമെടുത്തത് ഇന്ത്യയോ? പാകിസ്ഥാനുമായുള്ള താരതമ്യത്തിലെ വസ്തുത അറിയാം
ഇന്ത്യയ്ക്ക് തിരിച്ചടയ്ക്കാനുള്ള കുടിശ്ശിക തുക 3,435 കോടി ഡോളറാണ്

ന്യൂഡല്‍ഹി: ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പാകിസ്ഥാനെ മറികടന്നുവെന്ന മുന്‍ പ്രസാര്‍ ഭാരതി സിഇഒ ജവാഹര്‍ സര്‍ക്കാറിന്റെ എക്‌സ് പോസ്റ്റ് സാമ്പത്തിക ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ വായ്പാ തുകയില്‍ മുന്നിലാണെന്നത് ശരിയാണെങ്കിലും, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ശേഷി വെച്ച് നോക്കുമ്പോള്‍ ഇത് അപൂര്‍ണ ചിത്രമാണ് നല്‍കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ലോകബാങ്കിലേക്ക് ഇന്ത്യയ്ക്ക് തിരിച്ചടയ്ക്കാനുള്ള കുടിശ്ശിക തുക 3,435 കോടി ഡോളറാണ്. ഇതില്‍ 2,192 കോടി ഡോളര്‍ ഐബിആര്‍ഡി വായ്പകളും 1,243 കോടി ഡോളര്‍ ഐഡിഎ ക്രെഡിറ്റുകളുമാണ്. പാകിസ്ഥാന്റെ ലോകബാങ്ക് കുടിശ്ശിക ഏകദേശം 2,000 കോടി ഡോളര്‍ മാത്രമാണ്.
എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ലോകബാങ്ക് കടബാധ്യത കുറഞ്ഞുവരികയാണ്. 2020ല്‍ 3,960 കോടി ഡോളറായിരുന്ന കുടിശ്ശിക 2026 ആയപ്പോഴേക്കും 500 കോടി ഡോളറിലധികം കുറഞ്ഞു. കൃത്യമായ തിരിച്ചടവുകളാണ് തുക കുറയാന്‍ കാരണം. കേവലം കടമെടുത്ത തുക മാത്രം നോക്കി ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാരം അളക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 3.96 ലക്ഷം കോടി ഡോളറാണ്. എന്നാല്‍ പാകിസ്ഥാന്റേത് 40,700 കോടി ഡോളര്‍ മാത്രമാണ്. അതായത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പാകിസ്ഥാനേക്കാള്‍ 10 മടങ്ങ് വലുതാണ്. 4 ലക്ഷംകോടി ഡോളറിനോട് അടുക്കുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 3,435 കോടി ഡോളറിന്റെ കടം നിസ്സാരമാണ്. എന്നാല്‍ 40,000 ഡോളര്‍ മാത്രം വലുപ്പമുള്ള പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 2,000 കോടി ഡോളറിന്റെ കടം വലിയ സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.

world bank
1949ല്‍ ഇന്ത്യന്‍ റെയില്‍വേയുടെ പുനര്‍നിര്‍മാണത്തിനായി 3,400 ഡോളര്‍ വാങ്ങിയാണ് ഇന്ത്യ ലോകബാങ്കുമായുള്ള ബന്ധം ആരംഭിക്കുന്നത്. പിന്നീട് രാജ്യത്തിന്റെ വികസനത്തിന് ഈ പണം ഫലപ്രദമായി ഉപയോഗിച്ചു 1950കളിലും 60കളിലും സ്റ്റീല്‍, വൈദ്യുതി പദ്ധതികള്‍ക്കും ഹരിതവിപ്ലവത്തിനും ലോകബാങ്ക് വായ്പ ഉപയോഗപ്പെടുത്തി. 1980കളിലും 90കളിലും ഊര്‍ജ്ജരംഗം, തുറമുഖങ്ങള്‍, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കും നിലവില്‍ നാഷണല്‍ ഫ്രൈറ്റ് കോറിഡോറുകള്‍, റിന്യുവബിള്‍ എനര്‍ജി, ഗംഗാ ശുചീകരണം, നഗരവികസനം എന്നിവയ്ക്കും ലോകബാങ്ക് ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍ പലപ്പോഴും ദൈനംദിന സാമ്പത്തിക കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും മറ്റ് വായ്പകള്‍ തിരിച്ചടയ്ക്കാനുമാണ് തുക ഉപയോഗിക്കുന്നത്.
വായ്പാ സഹായം ആവശ്യമുള്ള കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ നല്‍കുന്ന ഐഡിഎ വായ്പകളില്‍ നിന്ന് 2014ല്‍ ഇന്ത്യ പുറത്തുകടന്നിരുന്നു. നിലവില്‍ വികസന പദ്ധതികള്‍ക്കുള്ള ഐബിആര്‍ഡി വായ്പകള്‍ മാത്രമാണ് ഇന്ത്യ സ്വീകരിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇപ്പോഴും ഇളവുകളോടെയുള്ള അടിസ്ഥാന സഹായ വായ്പകളെക്കൂടി (ഐഡിഎ) ആശ്രയിക്കുന്നു.
വായ്പാ തുകയുടെ വലിപ്പത്തില്‍ ഇന്ത്യ ലോകബാങ്കിന്റെ പ്രധാന ഉപഭോക്താവാണ് എന്നത് ശരിയാണെങ്കിലും, രാജ്യത്തിന്റെ വലിയ സമ്പദ്‌വ്യവസ്ഥയും കൃത്യമായ തിരിച്ചടവ് ശേഷിയും കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക ഭാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ സുരക്ഷിത നിലയിലാണ്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Has India crossed Pak to become World Bank's largest borrower? Here's the fact
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




