സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് നിയമനം.

 KINFRA Recruitment 2026
KINFRA Recruitment 2026 for 6 Project Management Executive Posts.Source by : KINFRA/X
Last Updated :14 October 2026, 4:21 pm IST
Guest Author :Joice Daniel

News Now

കിൻഫ്രയിൽ പ്രോജക്ട് മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ, ജനറൽ വിഭാഗങ്ങളിലായി ആറ് ഒഴിവുകളാണുള്ളത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) മുഖേനയാണ് നിയമനം. യോഗ്യരായവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14 28 വരെ.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളും കാലാവധിയും

  • പ്രോജക്ട് മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് (സിവിൽ) – 3

  • പ്രോജക്ട് മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് (ജനറൽ) – 3

  • കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം.

യോഗ്യത

സിവിൽ: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദം വേണം. എംബിഎ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

ജനറൽ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും മുഴുവൻ സമയ എംബിഎയും പാസായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 30 വയസ്സ് കവിയരുത്. പ്രായവും പ്രവൃത്തിപരിചയവും കണക്കാക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ ഒന്നാണ്.

ശമ്പളം

രണ്ട് തസ്തികകൾക്കും പ്രതിമാസം 30,000 രൂപയാണ് ഏകീകൃത ശമ്പളം

തിരഞ്ഞെടുപ്പ്

അപേക്ഷകളുടെ പ്രാഥമിക പരിശോധന, നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്ക്രീനിങ്, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ പ്രൊഫിഷ്യൻസി ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Summary

KINFRA Recruitment 2026 for 6 Project Management Executive Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates