ഒരു ചായ കുടിച്ചാലോ! കേരളത്തില്‍ ചായ പ്രേമികള്‍ കൂടുന്നു; ഇന്ത്യയില്‍ മുന്നില്‍ ബംഗളൂരു

കൊച്ചിയിലും തിരുവനന്തപുരത്തും ചായ കുടിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരികയാണ്.

tea making
tea making The New Indian Express
Edited by :ആതിര അഗസ്റ്റിന്‍
Last Updated :23 ജൂൺ 2026, 3:07 pm IST

ഇന്ത്യയില്‍ ഏറ്റവുമധികം ചായ കുടിക്കാരുള്ള നഗരം ബെംഗളൂരു ആണെന്ന് ഇന്‍സ്റ്റാമാര്‍ട്ട്. രണ്ടാംസ്ഥാനത്ത് മുംബൈ, തൊട്ടടുത്ത് ഹൈദരാബാദും. എന്നാല്‍ ചായ കുടിക്കാരുടെ എണ്ണം ഏറ്റവുമധികം വളരുന്നത് കേരളത്തിലാണ്.

കൊച്ചിയിലും തിരുവനന്തപുരത്തും ചായ കുടിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരികയാണ്. ഇന്‍സ്റ്റാമാര്‍ട്ട്പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളര്‍ച്ചനിരക്കില്‍ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. ഭുവനേശ്വര്‍ തൊട്ടടുത്തുണ്ട്.

ഇന്ത്യയുടെ അതിവേഗം വളരുന്ന 'തേയില നഗരം' ഭുവനേശ്വറാണ്. ഏറ്റവും വേഗം വളരുന്ന വിപണികള്‍ കൊച്ചിയും തിരുവനന്തപുരവും. ജിഞ്ചര്‍ ടീ, കട്ടന്‍ ചായ, ഏലയ്ക്കാ ചായ, ഗ്രീന്‍ ടീ, മസാല ചായ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രിയമേറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

News Now

Summary

How about a cup of tea! Tea lovers are increasing in Kerala; Bengaluru is leading in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates