ചായ കുടിക്കുന്ന സമയമാണ് പ്രശ്നം? ഒഴിവാക്കേണ്ട 5 സാഹചര്യങ്ങൾ
ചായയോടൊപ്പം അധികം പഞ്ചസാര ചേർക്കുന്നതും പതിവാണെങ്കിൽ അത് ദിവസത്തെ മൊത്തം പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

ചായ പലർക്കും ഒരു വീക്ക്നസ് ആണ്. രാവിലെ ഉണർന്ന ഉടൻ ഒരു കപ്പ് ചായ, ജോലിക്കിടയിൽ ഉച്ചയ്ക്ക് ഒരു ചായ, വൈകുന്നേരം പലഹാരത്തോടൊപ്പം മറ്റൊരു കപ്പ്... അങ്ങനെ ചായയുടെ എണ്ണ ഒരു ദിവസത്തിൽ കൂടിക്കൂടി വരാം. സാധാരണ അളവിൽ ചായ കുടിക്കുന്നത് അത്ര പ്രശ്നമല്ലെങ്കിലും ചായ കുടിക്കുന്ന സമയവും ഭക്ഷണത്തോടുള്ള ഇടവേളയും ചിലരിൽ ദഹനം, ഉറക്കം, ഇരുമ്പിന്റെ ആഗിരണം തുടങ്ങിയ കാര്യങ്ങളെ ബാധിച്ചേക്കാം. പ്രത്യേകിച്ച് വെറും വയറ്റിൽ ചായ കുടിക്കുന്നത്.
WHAT TO READ NEXT
ദിവസവും നടന്നിട്ടും വയറു കുറയുന്നില്ലേ? ഈ 7 കാരണങ്ങൾ ആകും പിന്നിൽ
ചായ ഒഴിവാക്കേണ്ട 5 സമയങ്ങൾ
രാവിലെ വെറും വയറ്റിൽ
ഉണർന്ന ഉടൻ ഭക്ഷണമൊന്നും കഴിക്കാതെ ചായ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. ചായയിലെ കഫീൻ ചിലരിൽ വയറിലെ അസ്വസ്ഥത, നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ വർധിപ്പിച്ചേക്കാം. പ്രത്യേകിച്ച് ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉള്ളവർ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചായയോടൊപ്പം അധികം പഞ്ചസാര ചേർക്കുന്നതും പതിവാണെങ്കിൽ അത് ദിവസത്തെ മൊത്തം പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
രാവിലെ ആദ്യം വെള്ളം കുടിക്കുകയും തുടർന്ന് പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യാം. ചായ വേണമെങ്കിൽ ഭക്ഷണത്തിന് ശേഷമോ ചെറിയ ഭക്ഷണത്തോടൊപ്പമോ കുടിക്കുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും.
ഭക്ഷണം കഴിച്ച ഉടൻ ചായ
ബിരിയാണി, നെയ്യ് ചോറ് പോലുള്ള പ്രധാന ഭക്ഷണം കഴിച്ച ഉടൻ ചായ കുടിക്കുന്നതാണ് മറ്റൊരു ശീലം. ചായയിലെ ടാനിനുകളും പോളിഫീനോളുകളും ഭക്ഷണത്തിൽ നിന്നുള്ള നോൺ-ഹീം ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ഇത് പ്രത്യേകിച്ച് ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പ് ലഭ്യതയെ ആശ്രയിക്കുന്നവരും ഇരുമ്പിന്റെ കുറവ് ഉള്ളവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.
അതുകൊണ്ട് ഭക്ഷണം കഴിച്ച ഉടൻ ചായ കുടിക്കുന്നതിന് പകരം ഒരു ഇടവേള നൽകുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന സമയത്ത് ചായയോ കാപ്പിയോ ഒഴിവാക്കുന്നതാണ് നല്ലത്.
ഇരുമ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം ചായ
ചായ ഭക്ഷണത്തിന്റെ ഭാഗമാക്കി, പ്രത്യേകിച്ച് ഇരുമ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം പതിവായി കുടിക്കുന്നതും ശ്രദ്ധിക്കണം. ചീര, പയർവർഗങ്ങൾ, കടല, പരിപ്പ് തുടങ്ങിയ സസ്യാഹാര സ്രോതസ്സുകളിലുള്ള നോൺ-ഹീം ഇരുമ്പിന്റെ ആഗിരണം ചായയിലെ ചില ഘടകങ്ങൾ കുറയ്ക്കാം.
അതുകൊണ്ട് ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നതിന് പകരം ചായയ്ക്ക് വേറെ സമയം കണ്ടെത്താം. ഭക്ഷണത്തോടൊപ്പം വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നത് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തും.
വൈകുന്നേരം വൈകി ചായ
ചായയിലെ പ്രധാന ഘടകമാണ് കഫീൻ. കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഉറങ്ങാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ ഉണരുക, ഉറക്കം തൃപ്തികരമല്ലാത്തത് തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ വൈകുന്നേരം വൈകിയുള്ള ചായയുടെ ഉപയോഗം കുറച്ച് നോക്കാം. ചായ മാത്രമല്ല, കാപ്പി, എനർജി ഡ്രിങ്കുകൾ, ചില ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയിലും കഫീൻ ഉണ്ടാകാം. അതുകൊണ്ട് ദിവസത്തെ മൊത്തം കഫീൻ ഉപയോഗവും പരിഗണിക്കണം.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ചായ
അത്താഴത്തിന് ശേഷം ചായ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ ചായയിലെ കഫീൻ ഉറക്കത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കഫീൻ ശരീരത്തിൽ മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ ഉറക്കത്തിന് തൊട്ടുമുമ്പുള്ള ചായ ചിലരിൽ ഉറക്കം വൈകാനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയാനും കാരണമാകാം.
ചായ കുടിക്കാൻ ഏറ്റവും നല്ല സമയം?
ചായ കുടിക്കാൻ അങ്ങനെ നല്ല സമയം എന്നൊന്നില്ല. ഓരോരുത്തരിലും ഇത് വ്യത്യസ്തമായിരിക്കും. ശരീരത്തിന്റെ പ്രതികരണം, ഭക്ഷണക്രമം, ഉറക്കസമയം, കഫീനോടുള്ള സെൻസിറ്റിവിറ്റി തുടങ്ങിയവ പരിഗണിക്കണം.
സ്ഥിരമായി അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഉറക്കപ്രശ്നങ്ങൾ, ഹൃദയമിടിപ്പ് കൂടുന്നത് തുടങ്ങിയ അസ്വസ്ഥതകൾ ചായയ്ക്ക് ശേഷം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപയോഗം കുറയ്ക്കുകയും ആവശ്യമായാൽ ഡോക്ടറുടെ നിർദേശം തേടുകയും ചെയ്യണം.
WHAT TO READ NEXT

കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, കുറച്ച് പവർകട്ട് സുരക്ഷാ ടിപ്സ്
WHAT TO READ NEXT

കണ്ണുകൾക്ക് സമ്മർദം കൂടുമ്പോൾ കാഴ്ച മങ്ങുമോ? എങ്ങനെ പ്രതിരോധിക്കാം?
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
5 worst time to drinking tea
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



