
വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം;പേരുണ്ടോയെന്നറിയാം, അറിയേണ്ടതെല്ലാം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയോ ഇതിനായി അപേക്ഷിക്കാം.

തിരുവന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ഇനിയും പേര് ചേര്‍ക്കാം.
2024 മാര്‍ച്ച് മാസത്തോടെ 18 വയസ് പൂര്‍ത്തിയാകുന്ന പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകും. മാര്‍ച്ച് 25 വരെ ഇതിനായി അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയോ ഇതിനായി അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ https://voters.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയും ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തും ഫോം-6 പൂരിപ്പിച്ചശേഷം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.
എന്‍ആര്‍ഐ ആണെങ്കില്‍ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. സംസ്ഥാനം തെരഞ്ഞെടുത്ത് ജില്ല, പാര്‍ലമെന്റ് മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയ വ്യക്തിവിവരങ്ങളും നല്‍കണം. ജനന തിയ്യതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ രേഖയായി ഉപയോഗിക്കാം. ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ക്കണ്ടും അപേക്ഷ സമര്‍പ്പിക്കാം. രേഖകളുടെ കോപ്പി നേരിട്ട് നല്‍കാം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും സമാനമായ രീതിയില്‍ അപേക്ഷിക്കാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വോട്ടര്‍ ഐഡിയിലെ വിവരങ്ങളില്‍ എന്തെങ്കിലും പിശകുകളോ മാറ്റങ്ങളോ ഉണ്ടായാല്‍ തിരുത്തലുകള്‍ക്കായി ഫോം 8 ആണ് പൂരിപ്പിക്കേണ്ടത്.
അന്തിമ വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റ് (www.ceo.kerala.gov.in) മുഖേന ഓണ്‍ലൈനായി തന്നെ പരിശോധിക്കാവുന്നതാണ്. വോട്ടര്‍ ഐഡി കാര്‍ഡ് ഇതിനകം നേടിയിട്ടുള്ളവര്‍ ആണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് (https://voters.eci.gov.in/) മുഖേന ഇപിഐസി നമ്പര്‍, മൊബൈല്‍ നമ്പര്‍ ഉപയോഗപ്പെടുത്തിയും നിങ്ങളുടെ പേര് ഇത്തവണത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി

