
പ്രതീക്ഷ ഇന്ത്യയിലും ചൈനയിലും മാത്രം; ആഗോള വളര്‍ച്ച മൂന്ന് ശതമാനത്തിലും താഴെയാകും, മുന്നറിയിപ്പുമായി ഐഎംഎഫ്
ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് ഐഎംഎഫ് പ്രവചനം
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് ഐഎംഎഫ് പ്രവചനം. ആഗോള വളര്‍ച്ചയില്‍ പകുതിയും ഇന്ത്യയുടെയും ചൈനയുടെയും സംഭാവന ആയിരിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ കണക്കുകൂട്ടുന്നു.
കോവിഡ് മഹാമാരിയും യുക്രൈനിലെ റഷ്യന്‍ സൈനിക ആക്രമണവുമാണ് കഴിഞ്ഞവര്‍ഷം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചത്. സാമ്പത്തിക രംഗത്തെ മന്ദഗതിയിലുള്ള വളര്‍ച്ച വരും വര്‍ഷങ്ങളിലും തുടരുമെന്ന് ക്രിസ്റ്റലീന ജോര്‍ജീവ മുന്നറിയിപ്പ് നല്കി. അടുത്ത അഞ്ചുവര്‍ഷം ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മൂന്ന് ശതമാനത്തിലും താഴെയായിരിക്കും. 1990ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് ഐഎംഎഫ് പ്രവചിക്കുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ശരാശരി വളര്‍ച്ചാനിരക്ക് 3.8 ശതമാനമാണ്. ഇതിലും താഴേക്ക് വളര്‍ച്ചാനിരക്ക് നീങ്ങുമെന്നാണ് ക്രിസ്റ്റലീന ജോര്‍ജീവ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഏഷ്യയില്‍ നിന്നുള്ള വാര്‍ത്ത പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ പ്രകടനം മെച്ചപ്പെട്ടതാണ്. ഈ വര്‍ഷം ആഗോള വളര്‍ച്ചാനിരക്കിന്റെ പകുതിയും ഈ രാജ്യങ്ങളായിരിക്കും സംഭാവന നല്കാന് പോകുന്നതെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
