ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

ഗുരുതരമായ സേവന വീഴ്ചയെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

beef
Substandard Food
Last Updated :8 October 2026, 8:49 pm IST

മലപ്പുറം: തിരൂരിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിറ്റതിനെ തുടർന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പൂങ്ങോട്ടുകുളത്ത് പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ വിധിച്ചു. ഏഴൂർ കുടുക്കയിൽ ഫാത്തിമ നൽകിയ പരാതിയിലാണ് കമ്മീഷൻ പ്രസിഡന്റ് കെ മോഹൻദാസ്, അംഗങ്ങളായ സി പ്രീതി ശിവരാമൻ, സിവി മുഹമ്മദ് ഇസ്മയിൽ എന്നിവരടങ്ങിയ ബഞ്ച് പിഴയിട്ടത്.

പരാതിക്കാരി ഹൈപ്പർ മാർക്കറ്റിൽ നിന്ന് 2025 മാർച്ചിൽ ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 എന്നിവ വാങ്ങി. എന്നാൽ ഇതു കഴിച്ചതിനു പിന്നാലെ ഇവർക്കും ഭർത്താവിനും 10, 8 വയസുള്ള കുട്ടികൾക്കും കഠിനമായ വയറുവേദനയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിത്സ തേടി. ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകി.

ഗുരുതരമായ സേവന വീഴ്ചയാണ് ഹൈപ്പർ മാർക്കറ്റിന്റെ ഭാ​ഗത്തു നിന്നുണ്ടായതെന്നു കണ്ടെത്തിയ കമ്മീഷൻ, പരാതിക്കാരിക്കുണ്ടായ മാനസിക വിഷമത്തിനും നഷ്ടങ്ങൾക്കുമായി 50,000 രൂപയും കോടതിച്ചെലവിനായി 10,000 രൂപയും നൽകണമെന്ന് ഉത്തരവിടുകയായിരുന്നു. 45 ദിവസത്തിനകം തുക നൽകണം. പരാതിക്കാരിക്കു വേണ്ടി അഭിഭാഷകൻ കെകെ നവാസ് അഹമ്മദ് ഹാജരായി.

News Now

Summary

Substandard Food Tirur Hypermarket Fine: Tirur hypermarket fine imposed by the district consumer dispute redressal commission for selling substandard food that caused severe illness to a family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates