വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

കായിക താരമായ നാനാ പടേക്കറെ ഓർത്ത് ഷൂട്ടിങ് ഇതിഹാസങ്ങൾ

Nana Patekar loved shooting
Nana Patekar loved shootingSource by : X
Last Updated :8 October 2026, 9:38 pm IST

സിനിമകളിൽ മാത്രമല്ല, അന്തരിച്ച വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ തോക്കെടുത്തത്. അദ്ദേഹം ഒരു ഷൂട്ടിങ് താരവുമായിരുന്നു. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് അദ്ദേഹം മെഡലും നേടിയിട്ടുണ്ട്. 2004ലെ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 300 മീറ്റർ ബി​ഗ് ബോർ ഇനത്തിൽ അദ്ദേഹം വെള്ളി മെഡൽ നേടിയിട്ടുണ്ട്. 2007ൽ മഹാരാഷ്ട്ര ടീമിനൊപ്പം വെങ്കല‌ നേട്ടവുമുണ്ട്.

ദേശീയ ഷൂട്ടിങ് ഫെഡറേഷൻ നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട പ്രകടന നിലവാരം പുലർത്തുന്ന ഷൂട്ടർമാർക്കു നൽകുന്ന ആദരമായ റിനൗൺസ് ഷോട്ട് എന്ന പദവിയും നാന പടേക്കർ സ്വന്തമാക്കിയിട്ടുണ്ട്. പ്രായം 60 കടന്നപ്പോഴും അദ്ദേഹം മത്സരിക്കാൻ ഇറങ്ങിയിരുന്നു. 75ാം വയസിൽ ​ഗോവയിലെ വസതിയിൽ വച്ചാണ് ഇതിഹാസ നടന്റെ അപ്രതീക്ഷിത മരണം.

2009-11 കാലത്ത് റൈഫിൾ പ്രോൺ, 3പി വിഭാ​ഗങ്ങളിൽ അദ്ദേഹത്തെ ഒളിംപ്യൻ സഞ്ജീവ് രജ്പുത് പരിശീലിപ്പിച്ചിട്ടുണ്ട്. ഷൂട്ടിങിനോട് അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നുവെന്നു സഞ്ജീവ് ഓർക്കുന്നു.

'വൈകീട്ട് മിക്കവരും ഷൂട്ടിങ് റേഞ്ചിൽ നിന്നു മടങ്ങുന്ന സമയത്തായിരിക്കും നാനാ വരിക. ആ സമയത്ത് റേഞ്ച് വിജനമായിരിക്കും. വൈകീട്ട് 7മണിക്ക് എത്തുന്ന അദ്ദേഹം എന്നെ വിളിക്കും. ഒന്നര മണിക്കൂറോളം പരിശീലനം നടത്തിയാണ് മടങ്ങിയിരുന്നത്.'

'ഒരഹങ്കാരവുമില്ലാതെ അ​ദ്ദേഹം അത്രയും വിനയത്തോടെയാണ് ഇടപെട്ടത്. 'എനിക്കും പഠിക്കണം' എന്നായിരുന്നു അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടത്.'

പുനെയിൽ ഏതാണ്ട് നാല് മാസത്തോളം സഞ്ജീവിന്റെ കീഴിൽ നാനാ പടേക്കർ ഷൂട്ടിങ് പരിശീലിച്ചിട്ടുണ്ട്.

'അരമണിക്കൂർ റൈഫിൾ ഉയർത്തിപ്പിക്കാൻ പറയുമ്പോൾ കൈമുട്ടിലെ വേദന സഹിച്ചും അദ്ദേഹം അത് ചെയ്യുമായിരുന്നു. വിദ്യാർഥി എന്ന നിലയിൽ ആ മനുഷ്യൻ അത്ര ആത്മാർഥമായാണ് ഷൂട്ടിങ് പരിശീലിച്ചത്'- സഞ്ജീവ് വ്യക്തമാക്കി.

1990കളിൽ നാനായെ പരിചയപ്പെട്ട ഒളിംപിക് റൈഫിൾ ഷൂട്ടർ അഞ്ജലി ഭാ​ഗവതിനും അദ്ദേഹവുമായി വലിയ അടുപ്പമുണ്ടായിരുന്നു. 1995ലെ ദേശീയ ​ഗെയിംസിൽ അഞ്ജലി നിരവധി ഇനങ്ങളിൽ സ്വർണം നേടിയിരുന്നു. സമ്മാനദാന ചടങ്ങിൽ പങ്കെടുത്ത നാനാ അഞ്ജലിയോടു പറഞ്ഞ കാര്യമാണ് ഇരുവരുടേയും സൗഹൃദത്തിന് തുടക്കമിട്ടത്.

'ഈ സ്വർണ മെഡലുകൾ എല്ലാം വീട്ടിലേക്ക് കൊണ്ടുപോകാൻ ട്രക്ക് വാടകയ്ക്ക് എടുത്തിട്ടുണ്ടോ, എന്നാണ് അദ്ദേഹം എന്നോടു ചോദിച്ചത്.'

'എൻസിസിയിൽ അം​ഗമായിരുന്ന എനിക്കും സുഹൃത്തുക്കൾക്കും പരിശീലനത്തിനു ആവശ്യമായ ഉപകരണങ്ങൾ കുറവായിരുന്നു. ഇക്കാര്യമറിഞ്ഞ നാനാ ഞങ്ങളെ സ്പോൺസർ ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്പോൺസർ അദ്ദേഹമായിരുന്നു'- അഞ്ജലി ഓർത്തെടുത്തു.

കൊറിയയിൽ നിന്നു ഇറക്കുമതി ചെയ്ത ജാക്കറ്റ് ഉൾപ്പെടെയുള്ള ആഞ്ജലിയുടെ ഷൂട്ടിങ് കിറ്റിന്റെ പണം നൽകിയും അവർക്ക് ആ​ദ്യത്തെ എയർ റൈഫിൾ വാങ്ങി നൽകിയതും നാനാ പടേക്കറാണ്. അതിനു ശേഷമാണ് തന്റെ പ്രൊഫഷണൽ യാത്ര തുടങ്ങിയതെന്നും അഞ്ജലി ഓർത്തെടുത്തു.

നാനായുടെ ​ദീർഘവീക്ഷണം തെറ്റിയില്ല എന്നത് അഞ്ജലിയുടെ പിൽക്കാല മുന്നേറ്റം തെളിയിക്കുകയും ചെയ്തു. അവർ ലോകത്തിലെ ഒന്നാം നമ്പർ ഷൂട്ടിങ് താരമായി ഉയർന്നു. ഐഎസ്എസ്എഫ് ലോകകപ്പ് അടക്കമുള്ള നിരവധി നേട്ടങ്ങളും. എല്ലാത്തിനും തുടക്കം നാനാ വാങ്ങിത്തന്ന ആ റൈഫിളാണെന്നു അഞ്ജലി പറയുന്നു.

News Now

Summary

Nana Patekar loved rifle shooting as much as cinema, winning medals, training seriously and building friendships on the range. Olympians Sanjeev Rajput and Anjali Bhagwat remember the star as a student, friend and generous helping hand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics