
News Now
'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ന്യൂഡല്ഹി: എസി- ത്രീ ടയര് ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് ഇന്ത്യന് റെയില്വേ. പുതുക്കിയ നിരക്ക് ഇന്നുമുതല് പ്രാബല്യത്തില് വന്നതായി റെയില്വേ മന്ത്രാലയം അറിയിച്ചു.എസി- ത്രീ ടയര് ഇക്കണോമി ക്ലാസ് ടിക്കറ്റ് മുന്കൂട്ടി ബുക്ക് ചെയ്തവര്ക്ക് റീഫണ്ട് ലഭിക്കും.
കുറഞ്ഞ ചെലവില് എസി യാത്രാസൗകര്യം ഏര്പ്പെടുത്തുന്നതിന് വേണ്ടിയാണ് എസി- ത്രീ ടയര് ഇക്കണോമി കോച്ചുകള് റെയില്വേ ആരംഭിച്ചത്. എസി- ത്രീ ടയറിനെ അപേക്ഷിച്ച് ആറുമുതല് ഏഴുശതമാനം വരെ കുറവായിരുന്നു ഇക്കണോമി ക്ലാസിന്റെ നിരക്ക്. എന്നാല് കഴിഞ്ഞവര്ഷം എസി- ത്രീ ടയര് ടിക്കറ്റ് നിരക്കിന് സമാനമായി ഇക്കണോമി ക്ലാസ് പരിഷ്കരിക്കുകയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്.
നിരക്ക് കുറച്ചെങ്കിലും നേരത്തെ പോലെ കിടക്കവിരി ലഭിക്കുമെന്നും റെയില്വേ അറിയിച്ചു. എസി- ത്രീ ടയര് കോച്ചില് 72 ബെര്ത്തുകള് ആണ് ഉണ്ടാവുക. 80 ബെര്ത്തുകളാണ് എസി- ത്രീ ടയര് ഇക്കണോമി ക്ലാസില് ക്രമീകരിച്ചിരിക്കുന്നതെന്ന് റെയില്വേ അധികൃതര് അറിയിച്ചു.എസി- ത്രീ ടയര് ഇക്കണോമി ക്ലാസ് ആരംഭിച്ച ആദ്യ വര്ഷം 231 കോടിയാണ് റെയില്വേയ്ക്ക് വരുമാനമായി ലഭിച്ചത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


