
എനിക്ക് ഇഷ്ടമുള്ള ഒരു പോസ്റ്റിൽ കമന്റ് ഇടാൻ ഞാൻ മറ്റൊരാളുടെ അനുവാദം ചോദിക്കണമെന്നാണോ ?.

News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
'പ്രേമം' സിനിമ റിലീസ് ചെയ്തതിന് ശേഷം കേരളത്തിൽ തനിക്ക് ഒരുപാട് ട്രോളുകളും വിദ്വേഷവും നേരിടേണ്ടി വന്നുവെന്ന് നടി അനുപമ പരമേശ്വരൻ. 'പ്രേമം' തന്റെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയാണെന്നും നടി പറഞ്ഞു. ഒരു സിനിമയെക്കുറിച്ച് പ്രേക്ഷകർ ചർച്ച ചെയ്യുന്നതും അതിലെ നല്ലതും മോശവുമായ കാര്യങ്ങൾ തുറന്നുപറയുന്നതും കലയുടെ ഭാഗമാണെന്നും അനുപമ പറഞ്ഞു.
ആരോഗ്യകരമായ വിമർശനങ്ങളിലൂടെയാണ് കലാകാരന്മാർക്ക് വളരാൻ കഴിയുന്നതെന്നും എന്നാൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോടും വിവാദങ്ങളോടുമുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അനുപമ.
പെർമിറ്റ് റൂം എന്ന യൂട്യൂബ് ചാനലിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അനുപമ. "ഒരു സിനിമ കണ്ടശേഷം അത് ഇഷ്ടപ്പെട്ടോ ഇല്ലയോ, ചില കാര്യങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചത് എന്നൊക്കെ പ്രേക്ഷകർ ചർച്ച ചെയ്യണം. അത്തരം സംഭാഷണങ്ങൾ ഉണ്ടാകുന്നതാണ് ഒരു കലാസൃഷ്ടിയുടെ ലക്ഷ്യം. വിമർശനങ്ങൾ ഉണ്ടാകണം. അത് ആരോഗ്യകരമായ വിമർശനമായിരിക്കണം.
ചിലർ വ്യക്തിവൈരാഗ്യം കൊണ്ടോ പണം വാങ്ങിയുള്ള പ്രചാരണത്തിന്റെ ഭാഗമായോ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയാറുണ്ട്. അത്തരക്കാരോട് പ്രതികരിക്കാൻ എനിക്ക് കഴിയില്ല. എന്നാൽ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ച് ചർച്ച ചെയ്യുന്നവരുണ്ടെങ്കിൽ ഞാൻ അതിൽ പങ്കെടുക്കും. അവരുടെ വിമർശനങ്ങൾ കേൾക്കാനും എനിക്ക് താല്പര്യമാണ്. ഇത്തരം ചർച്ചകളുണ്ടെങ്കിലേ നമുക്ക് വളരാൻ കഴിയൂ.
അല്ലെങ്കിൽ നമ്മൾ എവിടെയാണോ അവിടെത്തന്നെ നിന്നുപോകും".- അനുപമ പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നതിന്റെ പേരിൽ തനിക്ക് നേരിടേണ്ടിവന്ന വിമർശനത്തെക്കുറിച്ചും അനുപമ തുറന്നുപറഞ്ഞു. ഒരു മീമിന് താഴെ കമന്റ് ചെയ്തപ്പോൾ, എപ്പോഴും സോഷ്യൽ മീഡിയയിൽ കാണപ്പെടുന്നത് തന്റെ താരമൂല്യം കുറയ്ക്കുമെന്ന തരത്തിൽ ഒരാൾ പ്രതികരിച്ച സംഭവമാണ് താരം പങ്കുവെച്ചത്.
മറുപടി നൽകിയില്ലെങ്കിൽ അഹങ്കാരമാണെന്ന് പറയുകയും പ്രതികരിച്ചാൽ ജോലിയൊന്നുമില്ലേയെന്ന് ചോദിക്കുകയും ചെയ്യുന്ന സമീപനത്തോടുള്ള വിയോജിപ്പും അനുപമ വ്യക്തമാക്കി. "എനിക്ക് ഇപ്പോൾ ഫ്രീ ടൈമുണ്ട്. ഞാൻ സോഷ്യൽ മീഡിയ നോക്കുന്നു, വിഡിയോകൾ കാണുന്നു, ഇഷ്ടമുള്ള പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നു, കമന്റ് ഇടുന്നു. അതിലെന്താണ് തെറ്റ് ?.
സ്നേഹവും സന്തോഷവും നന്ദിയും പ്രകടിപ്പിക്കാൻ നമ്മൾ എന്തിനാണ് നാണിക്കേണ്ടത് ?. എനിക്ക് ഇഷ്ടമുള്ള ഒരു പോസ്റ്റിൽ കമന്റ് ഇടാൻ ഞാൻ മറ്റൊരാളുടെ അനുവാദം ചോദിക്കണമെന്നാണോ ?. ഞാൻ മറുപടി പറയാതിരുന്നാൽ എനിക്ക് അഹങ്കാരം, മറുപടി കൊടുത്താൽ എനിക്ക് ജോലി ഒന്നുമില്ല എന്ന് പറയും. ഓക്കെ എനിക്ക് ജോലിയൊന്നുമില്ലെന്ന് പറഞ്ഞാലും അതിലെന്താണ് പ്രശ്നം ?. ഫ്രീ ടൈമുണ്ടായിട്ടും ഇല്ലെന്ന് നടിക്കണമെന്നാണോ ?".- അനുപമ ചോദിച്ചു.
സോഷ്യൽ മീഡിയയിൽ ചിലർ മോശമായി പെരുമാറുന്നതുകൊണ്ട് എല്ലാവരെയും ഒരുപോലെ കാണാനാവില്ലെന്നും താരം പറയുന്നു. ഒരാൾ മോശക്കാരനാണെന്നോ ഒരാൾ നുണ പറയുന്നുവെന്നോ കരുതി അയാൾ ഉൾപ്പെടുന്ന എല്ലാവരെയും അങ്ങനെ വിലയിരുത്തരുത്. ലോകത്തെ കറുപ്പും വെളുപ്പുമായി മാത്രം കാണാനാവില്ലെന്നും ഗ്രേ കൂടിയുണ്ടെന്നും അനുപമ പറഞ്ഞു. പല കാര്യങ്ങൾക്കും വ്യത്യസ്ത വശങ്ങളുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Summary
Anupama Parameswaran on social media criticism.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി

'ബ്രേക്കപ്പിന്റെ നിരാശയില് നാട്ടില് നിന്നും പേടിച്ചോടി'; കല്യാണം കഴിച്ചാലും ഇല്ലെങ്കിലും കുട്ടികള് വേണം: അനുപമ



