
30,000 രൂപയില്‍ താഴെ വില, കരുത്തുറ്റ പ്രോസസറും ബാറ്ററിയും; ഐക്യൂഒഒ നിയോ 10ആര് അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍
വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ നിയോ സീരീസിലെ പുതിയ ഫോണ്‍ ആയ നിയോ 10ആര് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ നിയോ സീരീസിലെ പുതിയ ഫോണ്‍ ആയ നിയോ 10ആര് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 പ്രോസസറാണ് ഇതിന് കരുത്തുപകരുക. ഏറ്റവും വേഗതയേറിയ പ്രോസസറുകളില്‍ ഒന്നാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. വില 30,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് കരുതുന്നത്.
144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേ, 8/12 ജിബി റാമും 256/512 ജിബി സ്റ്റോറേജ് എന്നിവയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. കാമറ വിഭാഗത്തില്‍ ഫോണിന് 50MP സോണി LYT 600 പ്രൈമറി ഷൂട്ടറും 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും മുന്‍വശത്ത്, 16MP ഷൂട്ടറും ഉണ്ടായിരിക്കാം. ബ്ലൂ വൈറ്റ് സ്ലൈസ്, ലൂണാര്‍ ടൈറ്റാനിയം എന്നി രണ്ട് കളര്‍ വേരിയന്റുകളില്‍ പുതിയ ഫോണ്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. 6,400mAh ബാറ്ററിയോടെ വരുന്ന ഫോണിന് 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കാനും കഴിയും.
പുതിയ ഫോണ്‍ അടുത്ത മാസം ഇന്ത്യയില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയോ 10 സീരീസിലെ മറ്റ് മോഡലുകള്ക്കൊപ്പമായിരിക്കുമോ ഇത് പുറത്തിറങ്ങുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



