
7000 എംഎഎച്ച് ബാറ്ററി, 20,000 രൂപ വില; വണ്‍പ്ലസ് എന്‍6 ലൈറ്റ് ഉടന്‍ വിപണിയില്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് എന്‍6 ലൈറ്റ് അടുത്തയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് എന്‍6 ലൈറ്റ് അടുത്തയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. സെപ്റ്റംബര്‍ 22ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്.
ഇതിന് ഏകദേശം 20,000 രൂപ വില വരുമെന്നാണ് കരുതുന്നത്. 120hz റിഫ്രഷ് റേറ്റോടു കൂടിയ 6.75 ഇഞ്ച് എല്‍സിഡി സ്ക്രീന്‍ ആണ് പ്രതീക്ഷിക്കുന്നത്. യൂണിസോക് ടി7250 ചിപ്പ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. നാലു ജിബി റാമും 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമാണ് മെമ്മറി വിഭാഗത്തില്‍ വരുന്നത്. മിഡ്നൈറ്റ് ഹൈപ്പ്, നിയോ ഗ്രീന്‍ എന്നി രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുക. ഡ്യുവല്‍ കാമറ സെറ്റപ്പ് ആണ് പ്രതീക്ഷിക്കുന്നത്. 50 എംപി പ്രൈമറി കാമറയും അഞ്ച് എംപി സെക്കന്‍ഡറി കാമറയും സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി അഞ്ച് എംപി കാമറയുമാണ് കാമറ വിഭാഗത്തില്‍ വരാന്‍ സാധ്യത. കളര്‍ഒഎസ് 16ലാണ് ഇത് പ്രവര്‍ത്തിക്കുക.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
OnePlus N6 Lite launch next week
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



