വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂഒഒ ഇന്ത്യയില്‍ ഉടന്‍ തന്നെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂഒഒ ഇന്ത്യയില്‍ ഉടന്‍ തന്നെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കും. നിരവധി ഫീച്ചറുകള്‍ ഉള്ള ഐക്യൂഒഒ z9x ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
മെയ് 16നാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുക. ആമസോണ്‍ വഴി ഫോണ്‍ വാങ്ങുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. ഇതിനോടകം തന്നെ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് ഫോണിന്റെ സ്പെസിഫിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. Qualcomm Snapdragon 6 Gen 1 ചിപ്സെറ്റാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 4GB+128GB, 6GB+128GB, 8GB+128GB എന്നിങ്ങനെ മൂന്ന് റാം വേരിയന്റുകളില്‍ ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത.
ആഴത്തിലുള്ള കാഴ്ചാനുഭവം നല്കാന് 6.72 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 120Hz വരെയുള്ള റിഫ്രഷ് റേറ്റ്, 1,000 നിറ്റ്സിന്റെ പരമാവധി തെളിച്ചം തുടങ്ങി നിരവധി ഫീച്ചറുകളോട് കൂടിയാണ് ഫോണ്‍ വരിക. 50എംപി മെയിന്‍ സെന്‍സറും 2എംപി ഡെപ്ത് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതില്‍ ഉണ്ടാവുക. മുന്‍വശത്ത് 8 എംപി സെല്‍ഫി ക്യാമറ സൂക്ഷ്മമായ ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ സഹായിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
6,000mAh ബാറ്ററിയാണ് ഇതിന് കരുത്തേകുക. ഒറ്റ ചാര്‍ജില്‍ ദീര്‍ഘനേരം ഉപയോഗിക്കാനാകും. കൂടാതെ, 44W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ, ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്ത് നിറയ്ക്കാനും സാധിക്കും.
ഡ്യൂറബിലിറ്റിക്കായി IP64 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിംഗ്, തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.1, എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 13,240 രൂപ മുതല്‍ 16,700 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
WHAT TO READ NEXT

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



