ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് പരാതി പ്രവാഹം

IRCTC down
ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് പരാതി പ്രവാഹംSource by : പ്രതീകാത്മക ചിത്രം
Last Updated :26 December 2024, 12:40 pm IST

News Now

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് പരാതി പ്രവാഹം. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കയറാന്‍ പറ്റുന്നില്ലെന്നും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പരാതികളിലെ ഉള്ളടക്കം.

വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, 'അറ്റകുറ്റപ്പണി കാരണം, ഇ-ടിക്കറ്റിങ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക. റദ്ദാക്കലിനോ/ഫയല്‍ ടിഡിആറിനോ, ദയവായി കസ്റ്റമര്‍ കെയര്‍ നമ്പറുകളായ 14646,08044647999 & 08035734999ല്‍ വിളിക്കുക അല്ലെങ്കില്‍ etickets@irctc.co.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക' എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പരാതികളില്‍ പറയുന്നു.

ഇന്നലെ രാത്രി 9.47 ഓടെയാണ് തടസ്സം ആരംഭിച്ചത്. അറ്റകുറ്റപ്പണികള്‍ മൂലമാണ് പ്രവര്‍ത്തനരഹിതമായതെന്ന് ഐആര്‍സിടിസി സൈറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് വ്യക്തമല്ല. ഈ മാസം ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി വെബ്സൈറ്റ് തകരാറിലാകുന്നത്. ഡിസംബര്‍ 9 നാണ് ഇതിന് മുന്‍പ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്. അടിയന്തര യാത്രകള്‍ക്കായി യാത്രക്കാര്‍ ആശ്രയിക്കുന്ന തത്കാല്‍ ബുക്കിങ് സാധ്യമാകുന്നില്ലെന്നും നിരവധിപ്പേര്‍ പരാതിപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates