
ഡാറ്റ വെട്ടിച്ചുരുക്കി; ജിയോ ഫോണിൽ ഇനി ഈ ജനപ്രീയ പ്ലാനുകൾ ലഭിക്കില്ല
153 രൂപയുടെ പ്രീപെയിഡ് പ്ലാൻ അടക്കമുള്ള റീച്ചാർജ്ജ് പ്ലാനുകൾ ലഭിക്കില്ല

ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ഇനിമുതൽ 153 രൂപയുടെ പ്രീപെയിഡ് പ്ലാൻ അടക്കമുള്ള റീച്ചാർജ്ജ് പ്ലാനുകൾ ലഭിക്കില്ല. 2017 ജൂലൈ മുതൽ ലഭ്യമായിക്കൊണ്ടിരുന്ന പ്ലാനുകളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.
പുതിയ വിവരം അനുസരിച്ച് 185 രൂപ, 155 രൂപ, 125 രൂപ, 75 രൂപ എന്നീ നാല് പ്ലാനുകളിൽ നിന്നാണ് ഇനി ജിയോ ഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ്ജ് ചെയ്യാനാകുക. മുൻപ് ലഭിച്ചിരുന്ന പ്ലാനുകളിൽ ഏറ്റവും വ്യാപകമായി ആളുകൾ ഉപയോഗിച്ചിരുന്ന 153ന്റെ പ്ലാനുമായി നിലവിൽ ഏറ്റവും സാമ്യം 155രൂപയുടേതിനാണ്. എന്നാൽ പുതിയ പ്ലാനിൽ 1ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. അതേസമയം 153ന്റേതിൽ 1.5ജിബി ഡാറ്റ ലഭിച്ചിരുന്നു.
75 രൂപ പ്രീപെയ്ഡ് പ്ലാനിൽ 3 ജിബി ഡാറ്റയും 50 എസ്എംഎസും ലഭിക്കും. 125 രൂപ പ്രീപെയ്ഡ് പ്ലാൻ 14 ജിബി ഡാറ്റയും 300 എസ്എംഎസുമാണ് ലഭിക്കുന്നത്. 155 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുമായി 1 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. 185 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും 2 ജിബി ഡാറ്റയുമാണ് ലഭിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്


