കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

KERALA GOLD PRICE
രണ്ടു തവണകളായി ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്.Source by : ഫയൽ
Last Updated :23 July 2024, 3:09 pm IST

News Now

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് രണ്ടായിരം രൂപയാണ് താഴ്ന്നത്. 51,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ബജറ്റിന് മുന്‍പ് പവന് 200 രൂപ കുറഞ്ഞ് 54,000ല്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് വീണ്ടും രണ്ടായിരം രൂപ ഇടിഞ്ഞത്. രണ്ടു തവണകളായി ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രാമിന് ഇന്ന് രണ്ടു തവണകളായി 275 രൂപയാണ് കുറഞ്ഞത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 15 ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് ആറു ശതമാനമാക്കി കുറയ്ക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates