
പവന് വില 82,000 കടന്നു, സര്‍വകാല റെക്കോര്‍ഡ്; ഒറ്റയടിക്ക് കൂടിയത് 640 രൂപ
വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികയായി 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്.
വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
News Now
Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

Summary
Gold price hits all-time record again; Pawan increases by Rs 640
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




