ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോം ഒക്ടോബര്‍ 21ന് പ്രാഥമിക വിപണിയില്‍ പ്രവേശിക്കാന്‍ സാധ്യത

jio ipo
jio ipoSource by : file
Last Updated :10 October 2026, 11:28 am IST
Guest Author :Dhanoj AM

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോം ഒക്ടോബര്‍ 21ന് പ്രാഥമിക വിപണിയില്‍ പ്രവേശിക്കാന്‍ സാധ്യത. മൂലധന സമാഹരണം ലക്ഷ്യമിട്ട് ഐപിഒ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ജിയോയുടെ പ്രൈസ് ബാന്‍ഡ് ഒരു ഓഹരിക്ക് 1065-1119 രൂപ എന്ന നിലയിലായിരിക്കാം. ഇതിലൂടെ കമ്പനിയുടെ മൂല്യം 10.3 ലക്ഷം കോടി രൂപയായി ഉയരും.

ഒക്ടോബര്‍ 21ന് ഐപിഒ ആരംഭിച്ച് ഒക്ടോബര്‍ 28ന് വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന തരത്തിലായിരിക്കാം ക്രമീകരണങ്ങള്‍. ഈ ഐപിഒയിലൂടെ 30,200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ 37,700 കോടി രൂപ സമാഹരിക്കാനാകുമെന്നായിരുന്നു വിപണിയിലെ കണക്കുകൂട്ടല്‍. എങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇതെന്നാണ് സൂചന.

ജിയോ സമര്‍പ്പിച്ച കരട് രേഖയില്‍ 27 കോടി പുതിയ ഓഹരികള്‍ പുറത്തിറക്കുമെന്നാണ് പറയുന്നത്. ഇത് കമ്പനിയുടെ മൊത്തം ഇക്വിറ്റി മൂലധനത്തിന്റെ ഏകദേശം 2.93 ശതമാനം വരും. നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നതിനായി മാത്രം ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ നടത്തിയ എന്‍എസ്ഇയുടെ 22,562 കോടിയുടെ ഇഷ്യു ഉള്‍പ്പെടെ സമീപകാലത്തുണ്ടായ പല ഓഹരി വില്‍പ്പനകളില്‍ നിന്നും വ്യത്യസ്തമാണിത്.

ജിയോയുടെ ഐപിഒ പൂര്‍ണമായി പുതിയി ഓഹരികള്‍ പുറത്തിറക്കിക്കൊണ്ടുള്ളതാണ്. ഇതില്‍ നിന്നുള്ള വരുമാനം കമ്പനിക്കാണ് ലഭിക്കുക. സമാഹരിക്കുന്ന തുക ഉപയോഗിച്ച് 27,500 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാനാണ് ജിയോ പദ്ധതിയിടുന്നത്. ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ഐപിഒ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടേതാണ്. 2024 ഒക്ടോബറില്‍ 27,870 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഐപിഒ.

News Now

Summary

Jio IPO likely by October 21, price band set at Rs1,065-1,119

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates