മാറ്റമില്ലാതെ അഞ്ച് ദിവസം; സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്

ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 4845 രൂപ

ഫയല്‍ ചിത്രം/എഎഫ്പി
Last Updated :20 January 2024, 9:09 am IST
Edited by :migrator

കൊച്ചി: തുടർച്ചയായ അഞ്ച് ദിവസം മാറ്റമില്ലാതെ നിന്ന സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 38,760 രൂപ. 

​ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 4845 രൂപ. 

കഴിഞ്ഞ അഞ്ച് ദിവസമായി ഒരു പവൻ സ്വർണത്തിന്റെ വില 38,840 രൂപയായി തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 37,280 രൂപയായിരുന്നു സ്വർണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരവും രേഖപ്പെടുത്തി.

പിന്നീടുള്ള ദിവസങ്ങളിൽ വില താഴുകയായിരുന്നു. 24നാണ് അവസാനമായി ഈ മാസം വില കൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now