സ്വര്‍ണവില വീണ്ടും തിരിച്ചുകയറി; പവന് 44000 രൂപ 

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം താഴ്ന്ന സ്വര്‍ണവില ഇന്ന് തിരിച്ചുകയറി

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:24 am IST

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം താഴ്ന്ന സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. 80 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 44,000 തിരിച്ചുപിടിച്ചു. 44,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച 5500 രൂപയായി

കഴിഞ്ഞമാസം 21 മുതല്‍ തിങ്കളാഴ്ച വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ചതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് ദിവസം വില താഴ്ന്നത്. മൂന്ന് ദിവസത്തിനിടെ 320 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വീണ്ടും മുന്നേറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now