
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'
വിഷയത്തില്‍ സ്പീക്കര്‍ക്ക് കത്തയക്കുമെന്നും ബിജെപി അധ്യക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നതു പോലെ എസ്ഐആറിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകള്‍ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. കേരളത്തിലെ 140 എംഎല്‍എമാരെയും ബാധിക്കുന്ന ചോദ്യമാണിതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിയമവിരുദ്ധമാണെന്നാണ് നിലപാടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്പീക്കര്‍ക്ക് കത്തയക്കുമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒക്ടോബര്‍ 12-ന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഞങ്ങളുടെ നിയമസഭാ കക്ഷിനേതാവ് B B Gopakumar ജി സ്പീക്കര്‍ക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ്.
ഈ നിയമസഭയുടെ നിയമസാധുത എന്താണ്? ഇതൊരു നിയമവിരുദ്ധ സഭയാണോ, അതോ നിയമപരമായി നിലവിലുള്ള സഭയാണോ?
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പറയുന്നത് ഈ തിരഞ്ഞെടുപ്പുകളെല്ലാം നിയമവിരുദ്ധമാണെന്നും എല്ലാ മുഖ്യമന്ത്രിമാരും നിയമവിരുദ്ധരാണെന്നുമാണ്. അങ്ങനെയെങ്കില്‍, എന്നെയും V Muraleedharan ജിയെയും ഗോപകുമാര്‍ ജിയെയും ഉള്‍പ്പെടെ 140 എംഎല്‍എമാരെയും ബാധിക്കുന്ന പ്രധാന ചോദ്യം ഇതാണ്: അപ്പോള്‍ ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ?
ഈ വിഷയത്തില്‍ മുഖ്യമന്ത്രി V D Satheesan നിയമസഭയില്‍ വ്യക്തമായ മറുപടി നല്‍കണം. ഈ നിയമസഭ നിയമവിരുദ്ധമാണെന്നാണ് നിലപാടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം.
News Now
ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

Summary
Rajeev Chandrasekhar slams congress' stand on elections after SIR
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എക്സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍

'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ



