പണം വാരാം!, തുക അനുസരിച്ച് കോടികള്‍ വരെ സമ്പാദിക്കാം; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി തന്ത്രം

കെഎസ്എഫ്ഇ നിലവില്‍ അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

KSFE FD- SIP Strategy in detail
KSFE FD- SIP Strategy ai image
Edited by :Dhanoj AM
Last Updated :7 സെപ്റ്റംബർ 2026, 3:09 pm IST

ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണ് നല്ലത് എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. എന്നാല്‍ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ചാല്‍ മാത്രമേ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യതയുള്ളൂ. കൂടാതെ റിസ്‌കും ഉണ്ട്. എന്നാല്‍ റിസ്‌ക് ഇല്ലാതെ തന്നെ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണാവുന്നതാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ നിക്ഷേപങ്ങള്‍ക്ക് നൂറ് ശതമാനം സുരക്ഷ ഉറപ്പാണ്.

കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയെയും ആശ്രയിക്കാവുന്നതാണ്. കെഎസ്എഫ്ഇ നിലവില്‍ അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ രണ്ടുവര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.25 ശതമാനം പലിശയാണ് ലഭിക്കുക. പ്രതിമാസം വരുമാനം കിട്ടുന്ന തരത്തില്‍ പലിശ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 10,000ന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മാസംതോറും പലിശ പിന്‍വലിക്കാന്‍ സാധിക്കും. ഇത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.

ഈ പദ്ധതി വഴി ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശവരുമാനം സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് ഏകദേശം 12.90 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പലിശവരുമാനം എടുക്കാതെ ഒരു വര്‍ഷം കഴിഞ്ഞ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഭാവിയില്‍ ഇതില്‍ നിന്ന് വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഇതിന് പുറമേ പ്രതിമാസം കിട്ടുന്ന പലിശവരുമാനം അതേപ്പടി എസ്‌ഐപിയില്‍ നിക്ഷേപിച്ചും വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. എസ്‌ഐപി നിക്ഷേപത്തിന് റിസക് ഉണ്ടെങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

News Now

Summary

KSFE FD- SIP Strategy in detail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates