സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം, 1500 രൂപ മുതല്‍ ഗഡുക്കള്‍; ലാഭവിഹിതവും കാഷ്ബാക്കും, അറിയാം പിങ്ക് ചിട്ടി

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി

KSFE Pink Chitty
KSFE Pink Chitty SOURCE: KSFE
Last Updated :6 October 2026, 1:07 pm IST
Edited by :Dhanoj AM

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി. പ്രതിമാസം 1500 മുതല്‍ 5000 രൂപ വരെ നീളുന്ന ലളിതമായ ഗഡുക്കള്‍ ഈ ചിട്ടിയില്‍ ലഭ്യമാണ്. 30 മാസം മുതല്‍ 60 മാസം വരെയുള്ള ഹ്രസ്വകാല/ മധ്യകാല വ്യവസ്ഥകളില്‍ ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ശതമാനം ഗ്യാരണ്ടിയുള്ള ഈ സ്‌കീം ബാങ്ക് ആര്‍ഡിയേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതമാണ് വാഗ്ദാനം ചെയ്യുന്നത്. ദിനംപ്രതിയുള്ള ചെറിയ മിച്ച തുകകളോ, ചെലവുകള്‍ ചുരുക്കി ഉണ്ടാക്കുന്ന സമ്പാദ്യമോ സുരക്ഷിതമായി നിക്ഷേപിച്ച് വലിയൊരു തുക സമ്പാദിക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന തരത്തിലാണ് ഈ സ്‌കീം.

പരമ്പരാഗത കെഎസ്എഫ്ഇ ചിട്ടികളുടെ അതേ വ്യവസ്ഥകള്‍ പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ക്ക് പ്രതിമാസം ലേലത്തിലോ, നറുക്കെടുപ്പിലോ പങ്കെടുത്ത് ചിട്ടിത്തുക കൈപ്പറ്റാം. പിങ്ക് ചിട്ടികള്‍ മികച്ച ഡിവിഡന്റ് ആനുകൂല്യം ഉറപ്പുനല്‍കുന്നു. ഗഡുക്കള്‍ മുടങ്ങാതെ കൃത്യസമയത്ത് അടയ്ക്കുന്ന വരിക്കാര്‍ക്ക് 10,30,59 എന്നി ഗഡുക്കള്‍ പൂര്‍ത്തിയാകുമ്പോള്‍ 500 രൂപ വീതം നേരിട്ട് ചിട്ടി അക്കൗണ്ടിലേക്ക് കാഷ്ബാക്ക് നല്‍കും. ഇതുവഴി പരമാവധി 1500 രൂപ വരെ നേടാനാകും.

ഓരോ മാസവും ഒരു അംഗം ലേലം വിളിച്ച് ചിട്ടി പിടിക്കുമ്പോള്‍ ഉണ്ടാകുന്ന കിഴിവ് തുകയില്‍ നിന്നും, ഫോര്‍മാന്‍ കമ്മീഷന്‍ കഴിച്ച് ബാക്കിയുള്ള തുക ചിട്ടിയിലെ മറ്റെല്ലാ അംഗങ്ങള്‍ക്കുമായി വീതിച്ചു നല്‍കുന്നു. ഈ ലാഭവിഹിതം ഓരോ മാസത്തെയും അടവ് തുകയില്‍ നിന്ന് കുറയ്ക്കും. അതിനാല്‍ വരിക്കാര്‍ ചിട്ടിയുടെ യഥാര്‍ത്ഥ മാസത്തവണയേക്കാള്‍ കുറഞ്ഞ തുക മാത്രം അടച്ചാല്‍ മതിയാകും.

News Now

Summary

KSFE Pink Chitty and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates