വകുപ്പിലെ നിയമനങ്ങളില് മന്ത്രിയുടെ ഓഫീസ് ഇടപെടാറില്ല. നല്ല മിടുക്കരായിരിക്കണം ഡോക്ടര്മാര്, വകുപ്പിനെ സേവിക്കുന്നവരായിരിക്കണം, ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാന് താല്പര്യമുള്ളവരായിരിക്കണം എന്നതുമാത്രമേയുള്ളു

News Now
'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

'ഉമ്മന്ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്ശനം കൂടി ഉള്ക്കൊള്ളാന് പാര്ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴിലെ കോന്നി നഴ്സിങ് കോളേജില് സീനിയര് സൂപ്രണ്ടായി നിയമിച്ച ബിജെപി നേതാവ് രതീഷ് ആര് നായരെ പിരിച്ചുവിടാന് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്ദേശം. രതീഷ് പക്കാ ബിജെപിക്കാരനാണെന്നും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളില് നിയമിക്കരുതെന്നും മന്ത്രി പറഞ്ഞു തന്റെ ഓഫീസ് അറിഞ്ഞായിരുന്നില്ല നിയമനമെന്നും കെ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
അങ്ങനെയൊരു സ്ഥാനത്ത് ഇരിക്കാന് രതീഷ് യോഗ്യനല്ലെന്നും അതിന്റെ നിയമവശം പരിശോധിച്ച് തീരുമാനമെടുക്കാന് വകുപ്പ് മേധാവിക്ക് നിര്ദേശം നല്കിയതായും കെ മുരളീധരന് പറഞ്ഞു. 'ഇത്തരമൊരു തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണ് എടുത്തത്. വകുപ്പിലെ നിയമനങ്ങളില് മന്ത്രിയുടെ ഓഫീസ് ഇടപെടാറില്ല. നല്ല മിടുക്കരായിരിക്കണം ഡോക്ടര്മാര്, വകുപ്പിനെ സേവിക്കുന്നവരായിരിക്കണം, ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാന് താല്പര്യമുള്ളവരായിരിക്കണം എന്നതുമാത്രമേയുള്ളു'. കെ മുരളീധരന് പറഞ്ഞു,
'അദ്ദേഹത്തെ നിയമിച്ചത് മന്ത്രിയോ, മന്ത്രിയുടെ ഓഫീസോ അറിഞ്ഞല്ല, തന്റെ പാര്ട്ടിയിലെ ചിലരാണ് ഇയാളുടെ നിയമനം ശ്രദ്ധയില്പ്പെടുത്തിയത്. രതീഷ് പക്കാ ബിജെപിക്കാരാനാണെന്ന കാര്യത്തില് ആര്ക്കും തര്ക്കമില്ല. ഇങ്ങനെ യൊരു കാര്യം ശ്രദ്ധയില്പ്പെട്ടപ്പോള് അയാള് സര്വീസിന് ഹിതകരമല്ലാത്ത ഒരാളാണെന്നാണ് വകുപ്പിന്റെ അഭിപ്രായം. പിരിച്ചുവിട്ടാല് കോടതിയില് പോകാന് സാധ്യതയുണ്ട്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിയമവശം പരിശോധിക്കും. ഒരു കാരണവാശാലും പക്കാരാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല. കോന്നിയിലേക്ക് ഒന്നും പോകാന് ആരും തയ്യാറല്ല. അതുകൊണ്ട് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചപ്പോള് നിയമിച്ചതാകാം'- മുരളീധരന് പറഞ്ഞു.
സര്വീസിലിരിക്കെ ബിജെപി അനുകൂല സംഘടനയായ എന്ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ്. അദ്ദേഹത്തെ ആരോഗ്യവകുപ്പിന് കീഴില് നിയമിച്ചത് വിവാദമായിരുന്നു.
Summary
Health Minister K Muraleedharan Orders Removal of BJP Leader Ratheesh R Nair as Senior Superintendent at Konni Nursing College
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
