
2000 രൂപയുടെ നോട്ടുകള്‍ മാറിയില്ലേ, പേടിക്കേണ്ട വഴിയുണ്ട്
സമയ പരിധി അവസാനിച്ചാലും റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറാം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ മാറ്റാനുള്ള അവസാന തിയതി ഇന്നവസാനിക്കും. നേരത്തെ സെപ്തംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍ബിഐ അനുവദിച്ചിരുന്നത്. പിന്നീട് ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.
സമയ പരിധി അവസാനിച്ചാലും റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറാം. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ മാറാന്‍ കഴിയും.
3.43 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ആണ് പ്രചാരണത്തിലുണ്ടായിരുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. തിരികെ മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത് മെയ് 23 മുതലാണ്. സെപ്തംബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 14000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഒഴികെ അവശേഷിക്കുന്ന നോട്ടുകള്‍ മുഴുവന്‍ തിരികെ എത്തി.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


