കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ എല്‍ഐസിയുടെ മൂന്ന് പ്ലാനുകള്‍, വിശദാംശങ്ങള്‍

കുട്ടികളുടെ വിദ്യാഭ്യാസ ഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ചുരുക്കമായിരിക്കും

LIC child plans 2026
LIC child plans 2026 FILE
Edited by :dhanojam
Last Updated :28 ഏപ്രിൽ 2026, 3:17 pm IST

ന്യൂഡല്‍ഹി: കുട്ടികളുടെ വിദ്യാഭ്യാസ ഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ചുരുക്കമായിരിക്കും. വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകള്‍, പണപ്പെരുപ്പം, മറ്റു റിസ്‌കുകള്‍ എന്നിവയെ നേരിടാന്‍ മാതാപിതാക്കളെ സഹായിക്കുന്ന നിരവധി എല്‍ഐസി ചൈല്‍ഡ് പ്ലാനുകള്‍ ലഭ്യമാണ്. ഇവയില്‍ ലൈഫ് കവര്‍, സമ്പാദ്യം, സെക്ഷന്‍ 80C പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

റിട്ടേണ്‍ അടിസ്ഥാനമാക്കി കുട്ടികളുടെ വിദ്യാഭ്യാസ ഭാവി സുരക്ഷിതമാക്കാന്‍ ഏറെ സഹായകമാകുന്ന മികച്ച മൂന്ന് എല്‍ഐസി പ്ലാനുകളെ കുറിച്ച് അറിയാം. കുട്ടികള്‍ക്ക് 20 വയസ്സ് മുതല്‍ ലഭിക്കുന്ന സര്‍വൈവല്‍ ബെനഫിറ്റ്്, 25 വയസ്സാകുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി ആനുകൂല്യങ്ങളും ഈ പ്ലാനുകളുടെ പ്രത്യേകതയാണ്. ഇത് കോളജ് പഠനത്തിനും വിദേശ വിദ്യാഭ്യാസത്തിനും ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സഹായിക്കുന്നു.

1. ജീവന്‍ ലക്ഷ്യ (Jeevan Lakshya - 933)

2. ന്യൂ ചില്‍ഡ്രന്‍സ് മണി ബാക്ക് (New Children's Money Back- 932)

3. ജീവന്‍ തരുണ്‍ (Jeevan Tarun - 934)

പ്രവേശന പ്രായം: തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച്, നവജാത ശിശുക്കള്‍ മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഈ പോളിസികളില്‍ ചേരാം. പ്രീമിയം അടയ്‌ക്കേണ്ട കാലാവധി 16 മുതല്‍ 25 വര്‍ഷം വരെയാണ്.

പൊതുവായ സവിശേഷതകള്‍: മരണാനന്തര ആനുകൂല്യം (സം അഷ്വേര്‍ഡ് + ബോണസ്), ലോണ്‍/സറണ്ടര്‍ സൗകര്യം, കൂടാതെ മാതാപിതാക്കള്‍ മരിച്ചാല്‍ പ്രീമിയം ഒഴിവാക്കാനുള്ള 'പ്രീമിയം വെയ്വര്‍ റൈഡര്‍' (Premium Waiver Rider) എന്നിവ ലഭ്യമാണ്. അതായത്, പ്രീമിയം കാലയളവില്‍ മാതാപിതാക്കള്‍ മരിച്ചാലും തുടര്‍ന്ന് പ്രീമിയം അടയ്ക്കാതെ തന്നെ കുട്ടിക്ക് നിശ്ചിത പ്രായമെത്തുമ്പോള്‍ ഫണ്ട് ലഭ്യമാകും.

ഉദാഹരണം: ഒരു നവജാത ശിശുവിന് 10 ലക്ഷം രൂപയുടെ സം അഷ്വേര്‍ഡ് പ്ലാനില്‍ (25 വര്‍ഷത്തെ കാലാവധി) ഏകദേശം 42,000 ആണ് വാര്‍ഷിക പ്രീമിയം വരുന്നത്.

മികച്ച എല്‍ഐസി ചൈല്‍ഡ് പ്ലാന്‍ എങ്ങനെ തെരഞ്ഞെടുക്കാം?

ഏറ്റവും അനുയോജ്യമായ പ്ലാന്‍ തെരഞ്ഞെടുക്കുന്നത് വ്യക്തിഗത ആവശ്യങ്ങളെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, ഒരു സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ജീവന്‍ ലക്ഷ്യ പ്ലാനില്‍ നിക്ഷേപിക്കാം. അതേസമയം, കുട്ടിക്ക് 18-22 വയസ്സാകുമ്പോള്‍ വലിയൊരു തുക ലഭിക്കാന്‍ മണി ബാക്ക് പ്ലാന്‍ സഹായിക്കും. ഫ്‌ളെക്‌സിബിലിറ്റി ആണ് മുന്‍ഗണനയെങ്കില്‍ ജീവന്‍ തരുണ്‍ തെരഞ്ഞെടുക്കാവുന്നതാണ്.

ഏതെങ്കിലും പ്ലാന്‍ ഉറപ്പിക്കുന്നതിന് മുമ്പ് അതിന്റെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടത് അനിവാര്യമാണ്. കുട്ടിയുടെ നിലവിലെ പ്രായം, ബജറ്റ്, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവ കണക്കിലെടുക്കുക. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരുമായോ എല്‍ഐസി ഏജന്റുമാരുമായോ കൂടിയാലോചിക്കുന്നത് കൃത്യമായ തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

News Now

Summary

LIC child plans 2026 for education, IRR growth: Compare Jeevan Lakshya, New Children’s Money Back and Jeevan Tarun

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates