കുട്ടികളുടെ വിദ്യാഭ്യാസം സേഫ് ആക്കാം, സമ്പാദ്യത്തിനൊപ്പം നിരവധി ആനുകൂല്യങ്ങള്‍; അറിയാം എല്‍ഐസി ജീവന്‍ ലക്ഷ്യ

പോളിസി ഉടമയുടെ കുടുംബത്തിന്, പ്രത്യേകിച്ച് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ എല്‍ഐസി അവതരിപ്പിച്ച ലിമിറ്റഡ് പ്രീമിയം എന്‍ഡോവ്‌മെന്റ് പ്ലാനാണ് ജീവന്‍ ലക്ഷ്യ

lic jeevan lakshya benefits
lic jeevan lakshya benefitsmeta ai
Edited by :Dhanoj AM
Last Updated :24 ഓഗസ്റ്റ് 2026, 12:40 pm IST

പോളിസി ഉടമയുടെ കുടുംബത്തിന്, പ്രത്യേകിച്ച് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ എല്‍ഐസി അവതരിപ്പിച്ച ലിമിറ്റഡ് പ്രീമിയം എന്‍ഡോവ്‌മെന്റ് പ്ലാനാണ് ജീവന്‍ ലക്ഷ്യ. സമ്പാദ്യത്തിനൊപ്പം അനവധി ആനൂകൂല്യങ്ങള്‍ കൂടി ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നു.

പരിമിതമായ കാലത്തേക്ക് മാത്രം പ്രീമിയം അടച്ചാല്‍ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പോളിസി കാലാവധിയേക്കാള്‍ 3 വര്‍ഷം കുറവാണ് പ്രീമിയം അടയ്ക്കല്‍ കാലാവധി. അതായത് ഉദാഹരണമായി 21 വര്‍ഷത്തെ പോളിസിക്ക് 18 വര്‍ഷം പ്രീമിയം അടച്ചാല്‍ മതി. കുറഞ്ഞ സം അഷ്വേര്‍ഡ് രണ്ടു ലക്ഷം രൂപയാണ്. പരമാവധിക്ക് പരിധിയില്ല.

വാര്‍ഷിക, അര്‍ദ്ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ രീതിയില്‍ പ്രീമിയം അടയ്ക്കാം. എല്‍ഐസിയുടെ വിവിധ പേയ്മെന്റ് രീതികളിലൂടെ പണം അടയ്ക്കാം. പോളിസിയില്‍ ചേരുമ്പോള്‍ 18 വയസ് പൂര്‍ത്തിയാകണം. പരമാവധി പ്രായം 50 വയസാണ്. എന്നാല്‍, പരമാവധി മെച്യൂരിറ്റി പ്രായം 65 വയസാണ്.

അപകട മരണ, വൈകല്യ ആനുകൂല്യം 65 വയസ്സ് വരെ ലഭിക്കും. പോളിസി കാലയളവില്‍ ആകസ്മിക മരണം സംഭവിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ മെച്യൂരിറ്റി തീയതിക്ക് തൊട്ടുമുന്‍പുള്ള വര്‍ഷം വരെ അടിസ്ഥാന സം അഷ്വേര്‍ഡിന്റെ പത്തുശതമാനം ഓരോ വര്‍ഷവും കുടുംബത്തിന് വാര്‍ഷിക വരുമാനമായി ലഭിക്കും. കൂടാതെ കാലാവധി പൂര്‍ത്തികാകുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 110 ശതമാനം തുകയും ബോണസും നോമിനിക്ക് ലഭിക്കും.

പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടിസ്ഥാന സംഅഷ്വേര്‍ഡിനൊപ്പം വെസ്റ്റഡ് റിവേര്‍ഷനറി ബോണസും ഫൈനല്‍ അഡീഷണല്‍ ബോണസും ചേര്‍ത്ത് ഒറ്റത്തവണയായി തുക ലഭിക്കും. ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കും. പോളിസി ആരംഭിച്ചതിനുശേഷം കുറഞ്ഞത് ഒരു പൂര്‍ണ വര്‍ഷത്തെ പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍ പോളിസി കാലയളവില്‍ ഏത് സമയത്തും വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എൽഐസി വെബ്സൈറ്റ് സന്ദർശിക്കുക.

News Now

Summary

lic jeevan lakshya benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates