പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ബോണസ്, ബൂസ്റ്റര്‍ വരുമാനം; രണ്ടു കിടിലന്‍ പോളിസികളുമായി എല്‍ഐസി

70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ പോളിസികള്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി

lic
licfile
Edited by :Dhanoj AM
Last Updated :2 സെപ്റ്റംബർ 2026, 1:09 pm IST

ന്യൂഡല്‍ഹി: 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ പോളിസികള്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ബീമാ പ്ലാറ്റിനം, ജീവന്‍ രക്ഷ എന്നി പേരുകളിലാണ് പോളിസികള്‍ അവതരിപ്പിച്ചത്. ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം ജീവിത പരിരക്ഷയും ഉറപ്പായ റിട്ടേണും നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് ബീമാ പ്ലാറ്റിനം പോളിസി എന്ന് എല്‍ഐസി അവകാശപ്പെടുന്നു. പോളിസി കാലയളവില്‍ ഇന്‍ഷുറന്‍സ് ചെയ്യപ്പെട്ട വ്യക്തിയുടെ ആകസ്മികമായ മരണമുണ്ടായാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് ജീവന്‍ രക്ഷ പോളിസിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ബീമാ പ്ലാറ്റിനം

ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, സേവിങ്‌സ് പ്ലാനാണ്. പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ അടയ്ക്കുന്ന വാര്‍ഷിക പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ഉറപ്പായ ബോണസ് ലഭിക്കും. പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലാവധി അവസാനിച്ചതിന് ശേഷം അഞ്ചാം വര്‍ഷത്തിന്റെ അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 70 ശതമാനം തുക ബൂസ്റ്റര്‍ വരുമാനമായി ലഭിക്കും. പോളിസി കാലാവധിയില്‍ നിന്ന് പ്രീമിയം അടയ്ക്കുന്ന കാലാവധി കുറച്ചുള്ള ബാക്കി കാലയളവില്‍ ഓരോ വര്‍ഷത്തിന്റെയും അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 10 ശതമാനം വീതം വരുമാനമായി ലഭിക്കും. 7,10,12,15,18 ഇതില്‍ ഏത് വേണമെങ്കിലും പ്രീമിയം അടയ്ക്കുന്ന കാലാവധിയായി തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. 55 വയസ് വരെ ഇതില്‍ ചേരാവുന്നതാണ്. പരമാവധി മെച്ച്യൂരിറ്റി പ്രായം 75 വയസ് ആണ്.

എല്‍ഐസി ജീവന്‍ രക്ഷ

ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യൂര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് ആകസ്മികമായി മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അഞ്ചു ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. എന്നാല്‍ ഇതില്‍ ബോണസോ മറ്റു ആനുകൂല്യങ്ങളോ എല്‍ഐസിയുടെ മിച്ചവിഹിതമോ ലഭിക്കില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. 60 വയസ് വരെയാണ് മെച്ച്യൂരിറ്റി അനുവദിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക നിരക്കുകള്‍, ഉയര്‍ന്ന സം അഷ്വേര്‍ഡ് റിബേറ്റുകള്‍, റൈഡര്‍ ഓപ്ഷനുകള്‍ എന്നിവ ഈ പോളിസിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

News Now

Summary

LIC introduces new Bima Platinum and Jeevan Raksha policies on 70th anniversary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates