വിപണിയില്‍ കുതിപ്പ്; ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍

ഐടി ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് ഊര്‍ജമായത്

പ്രതീകാത്മക ചിത്രം/ഫയല്‍
Last Updated :22 January 2024, 7:52 pm IST
Edited by :migrator

മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 73,000 കടന്നു. ദേശീയ സൂചിക നിഫ്റ്റി 22,000 പിന്നിട്ടു. ഐടി ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് ഊര്‍ജമായത്.

തിങ്കളാഴ്ച വ്യാപാരത്തുടക്കത്തില്‍ തന്നെ 720.33 പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. 73,288.78ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 187 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 22,081ല്‍ എത്തി.

സെന്‍സെക്‌സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിപ്രോയാണ്. 11 ശതമാനമാണ് വിപ്രോ ഓഹരിവിലകളിലെ ഉയര്‍ച്ച. മൂന്നാം ക്വാര്‍ട്ടറില്‍ ലാഭത്തില്‍ ഇടിവുണ്ടായെന്ന, വിപ്രോയുടെ ഫലം പുറത്തുവന്നത് വെള്ളിയാഴ്ചയാണ്. 

ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now