
എണ്ണവില കുതിപ്പില്‍ ഒലിച്ചുപോയത് 2.74 ലക്ഷം കോടി രൂപ; കൈപൊള്ളി ഒന്‍പത് കമ്പനികള്‍, കണക്ക് ഇങ്ങനെ
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.74 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2091 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 566 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. എണ്ണവില കുത്തനെ ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്ക- ഇറാന്‍ യുദ്ധമാണ് എണ്ണവിലയുടെ കുതിപ്പിന് കാരണമായത്. രൂപയുടെ മൂല്യം ഇടിഞ്ഞതും ഓഹരി വിപണിയെ സ്വാധീനിച്ചു.
എച്ച്ഡിഎഫ്‌സി ബാങ്കിന് മാത്രം കഴിഞ്ഞയാഴ്ച 1,18,383 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 11,43,985 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 65,429 കോടി, എസ്ബിഐ 26,814 കോടി, ബജാജ് ഫിനാന്‍സ് 26,802 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. പത്തുമുന്‍നിര കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 152 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എങ്കിലും വിപണി മൂല്യത്തില്‍ ഒന്നടങ്കം നോക്കിയാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Mcap of nine of top-10 most valued firms erodes by Rs 2.74 lakh cr; HDFC Bank takes biggest hit
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍


