
'ഐസ്ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന് കാമത്ത് അന്തരിച്ചു
നാച്വറല്‍ ഐസ്ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന് കാമത്ത് (75) അന്തരിച്ചു

ബംഗളൂരു: നാച്വറല്‍ ഐസ്ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന് കാമത്ത് (75) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മംഗളൂരു ഗ്രാമത്തില്‍ മാമ്പഴം വില്ക്കുന്നതില് പിതാവിനെ സഹായിച്ചാണ് രഘുനന്ദന് കാമത്ത് വളര്‍ന്നത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള വിദ്യ പഠിച്ചാണ് ബിസിനസില്‍ കാലെടുത്ത് വച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Our thoughts on the sad demise of our patron and founder of Naturals Ice Cream, Late (Shri) Raghunandan Kamath. Indeed a very sad and unfortunate day for us.
— Natural Ice Cream (@Naturalicecream) May 18, 2024
Regards,
The Naturals Family.
Date: 18th May, 2024. pic.twitter.com/6x5guC5ae8
14-ാം വയസ്സില്‍, പഠനം ഉപേക്ഷിച്ച്, സഹോദരന്റെ ഭക്ഷണശാലയില്‍ ചേര്‍ന്നു. പഴങ്ങളുടെ പള്‍പ്പ് നിറച്ച ഐസ്ക്രീം സൃഷ്ടിക്കാനുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് സഹോദരനൊപ്പം കൂടിയത്.
1984ല്‍ മുംബൈയിലേക്ക് താമസം മാറിയ അദ്ദേഹം ജുഹു ബീച്ചിനോട് ചേര്‍ന്ന് ആദ്യത്തെ ഐസ്ക്രീം പാര്‍ലര്‍ തുറന്നു. ആറു ജീവനക്കാരുമായാണ് സ്ഥാപനം തുടങ്ങിയത്. 12 ഫ്ലേവറുകളിലുള്ള ഐസ്ക്രീമാണ് വില്‍പ്പനയ്ക്ക് വച്ചത്. ആവശ്യം വര്‍ദ്ധിച്ചതോടെ, 1994 ല്‍ അദ്ദേഹം അഞ്ച് ഔട്ട്ലെറ്റുകള് കൂടി തുറന്നു. നിലവില്‍, 15 നഗരങ്ങളിലായി 165ലധികം ഔട്ട്ലെറ്റുകള് ഇതിന് ഉണ്ട്. അമ്മയുടെ പ്രചോദനം ഉള്‍ക്കൊണ്ട്, ഉല്‍പ്പാദനം കാര്യക്ഷമമാക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമായി രഘുനന്ദന് കാമത്ത് നൂതന യന്ത്രങ്ങളും വികസിപ്പിച്ചെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ

Related News


കർണാടക വോട്ടർ പട്ടിക പുതുക്കൽ: നന്ദൻ നിലേകനിക്കും കാമത്ത് സഹോദരങ്ങൾക്കും നോട്ടീസ്; ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മാതാവിനും കുരുക്ക്
ടിം കുക്ക് സ്ഥാനമൊഴിഞ്ഞു; ആപ്പിളിന്റെ പുതിയ സിഇഒ ജോണ്‍ ടെര്‍നസ്

