
വ്യക്തിഗത വിവരങ്ങള്‍ ഇനി നല്‍കേണ്ട, കമ്മീഷന് പരിധി, വായ്പയ്ക്കൊപ്പം നിര്‍ബന്ധിക്കരുത്; ഇന്‍ഷുറന്‍സ് മേഖല സുതാര്യമാക്കാന്‍ നീക്കം
ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പിക്കാന്‍ നീക്കവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പിക്കാന്‍ നീക്കവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഏജന്റുമാര്‍ക്ക് നല്കുന്ന കമ്മീഷന്, ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടി വരുന്നത് അടക്കം ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ഐആര്‍ഡിഎഐ ഒരുങ്ങുന്നത്. ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഐആര്‍ഡിഎഐ പുറത്തിറക്കിയ കണ്സള്ട്ടേഷന് പേപ്പറിലാണ് നിര്‍ദേശങ്ങള്‍ അടങ്ങുന്നത്.
വ്യക്തിഗത വിവരങ്ങള്‍ നല്കല്
ഓണ്‍ലൈനില്‍ ഇന്‍ഷുറന്‍സ് സ്കീമുകള്‍ തിരയുന്ന ഉപഭോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടി വരുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം തുക കാണണമെങ്കില്‍ ഉപയോക്കാക്കള്‍ പേരും മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും നല്‍കേണ്ടി വരുന്നു. ഉപഭോക്താക്കളുടെ ഡേറ്റ ശേഖരിക്കാനുള്ള ഈ രീതിയെ ഡാര്‍ക്ക് പാറ്റേണുകള്‍ എന്നാണ് ഐആര്‍ഡിഎഐ വിളിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ തന്നെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഉല്‍പ്പന്നം, പ്രീമിയം തുക, ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
കമ്മീഷന് പരിധി
ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനി ഇടനിലക്കാര്‍ക്ക് നല്കുന്ന തുകയാണ് കമ്മീഷന്. വ്യക്തിഗത ഏജന്റുമാര്‍, ബാങ്കുകള്‍, ബ്രോക്കര്‍മാര്‍, ഓണ്‍ലൈന്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാറ്റ്ഫോമുകള് എന്നിവരാണ് ഇടനിലക്കാരായി വരുന്നത്. ഉല്‍പ്പന്നത്തിനും വിതരണ മാര്‍ഗങ്ങള്‍ക്കും അനുസൃതമായി പരിധി കൊണ്ടുവരാനും ഐആര്‍ഡിഎഐ ലക്ഷ്യമിടുന്നുണ്ട്.
വായ്പയ്ക്കൊപ്പം ഇന്‍ഷുറന്‍സ്
ഹോം ലോണുകള്‍, പേഴ്സണല്‍ ലോണുകള്‍, മറ്റു ക്രെഡിറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കൊപ്പം ബാങ്കുകളും വായ്പ നല്കുന്ന സ്ഥാപനങ്ങളും ചിലപ്പോള്‍ ഇന്‍ഷുറന്‍സും വാഗ്ദാനം ചെയ്യാറുണ്ട്. ലോണ്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് വാങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നിയേക്കാം. വായ്പകള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും നല്‍കുന്നത് നിരോധിക്കാനും ഐആര്‍ഡിഎഐ നിര്‍ദേശിക്കുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
No Forced Phone Numbers, Insurance Commission Caps, IRDAI's Insurance Distribution Proposals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




