
പിപിഎഫില്‍ മാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും?; കണക്ക്
ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപയാണ് കുറഞ്ഞ നിക്ഷേപ പരിധി. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവിന് പ്രയോജനപ്പെടുത്താവുന്നതാണ്.
15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും കാലാവധി നീട്ടാവുന്നതാണ്. 15 വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്കിയാല് മതി. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ സാധിക്കൂ. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
പിപിഎഫ് നിക്ഷേപം തവണകളായോ, അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താവുന്നതാണ്. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും അഞ്ചാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ അഞ്ചാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ ഗുണം ചെയ്യുക.
മാസം പതിനായിരം രൂപ വീതം നിക്ഷേപം
മാസം പതിനായിരം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷം 1,20,000 രൂപയുടെ നിക്ഷേപമാണ് വരിക. അങ്ങനെയെങ്കില്‍ 15 വര്‍ഷം കൊണ്ട് 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉണ്ടാവുക.
7.1 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ 15 വര്‍ഷം കൊണ്ട് 13.56 ലക്ഷം രൂപയാണ് പലിശയിനത്തില്‍ മാത്രം ലഭിക്കുക. 7.1 ശതമാനം പലിശനിരക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കിലാണ് ഈ തുക. അങ്ങനെയെങ്കില്‍ 15 വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ 31.56 ലക്ഷം രൂപയാണ് ലഭിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
PPF Calculator: See How Much Rs 10,000 Monthly Can Earn In 15 Years
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം; 90 ലക്ഷം ടിക്കറ്റുകളും തീര്‍ന്നു! 30 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം


