
വെള്ളത്തില്‍ മുങ്ങിയാലും പേടിക്കേണ്ട!, ഇന്ത്യയിലെ ആദ്യത്തെ ഐപി 69 റേറ്റഡ് ഫോണ്‍ വ്യാഴാഴ്ച; ഓപ്പോ എഫ് 27 പ്രോ പ്ലസ്- വീഡിയോ
ഇന്ത്യയിലെ ആദ്യത്തെ IP69റേറ്റഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനി ഓപ്പോ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ IP69റേറ്റഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനി ഓപ്പോ. ഓപ്പോ എഫ് 27 പ്രോ പ്ലസ് എന്ന പേരിലുള്ള ഫോണ്‍ കമ്പനി വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഉയര്‍ന്ന നിലവാരമുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണുകളില്‍ IP68 റേറ്റിങ് സാധാരണമാണെങ്കിലും കൂടുതല്‍ പരിരക്ഷ ഉറപ്പാക്കുന്ന IP69 റേറ്റിങ് ആദ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ 'വാട്ടര്‍പ്രൂഫ് റേറ്റഡ്' സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു IP69 റേറ്റിംഗ് ഉണ്ടെങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തെയും താഴ്ന്ന താപനിലയെയും ദീര്‍ഘനേരം നേരിടാന്‍ സ്മാര്‍ട്ട്ഫോണിന് കഴിയും. വെള്ളം, പൊടി എന്നിവയില്‍ നിന്ന് മികച്ച പ്രതിരോധം നല്‍കും എന്നതാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചര്‍.
ഓപ്പോ എ13 പ്രോയുടെ റീബാഡ്ജ് ചെയ്ത മോഡലായിരിക്കും പുതിയ സ്മാര്‍ട്ട്ഫോണ്‍. സാങ്കേതികവിദ്യയുടെ പരിഷ്കരണത്തിലൂടെ, അര മണിക്കൂര്‍ വെള്ളത്തില്‍ മുങ്ങിയാലും ഫോണ്‍ ശരിയായി പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെള്ളത്തിനും പൊടിക്കും എതിരായ ശക്തമായ സംരക്ഷണം ഉറപ്പാക്കുന്നതിന്
IP69 റേറ്റിങിന് പുറമേ, ഫോണിന് IP68, IP66 റേറ്റിങും ലഭിച്ചിട്ടുണ്ട്. ഡിസ്പ്ലേ സംരക്ഷണത്തിനായി Corning Gorilla Glass Victus 2 സാങ്കേതികവിദ്യയോടെയാണ് ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
Daring with a mix of Design and Durability, say hello to #OPPOF27ProPlus5G, Indiaâs first smartphone to pass the IP69, IP68, and IP66 waterproof tests for maximum resistance to water. That's not all, it also comes with damage-proof 360° Armour Body. So, do you #DareToFlaunt ? pic.twitter.com/LXpBv3easp
— OPPO India (@OPPOIndia) June 8, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

Related News


ഫുള്‍ ടാങ്ക് അടിച്ചാല്‍ 1600 കിലോമീറ്റര്‍ സഞ്ചരിക്കാം, ചെലവ് കുറവ്; ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ട്രെയിന്‍ ട്രാക്കില്‍- വിഡിയോ

കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി, 50 എംപി സെല്‍ഫി കാമറ; ഓപ്പോ എഫ്35 സീരീസ് ലോഞ്ച് ഒക്ടോബര്‍ അഞ്ചിന്

