
കുട്ടികളുടെ വാട്സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍
രക്ഷിതാക്കള്‍ക്ക് പ്രത്യേക സുരക്ഷാ പിന്

ന്യൂഡല്‍ഹി: 13 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുമായി വാട്സ്ആപ്പ്. വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനമെന്നു വാട്സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തും.
കുട്ടികളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്ടാക്ടുകളും മെസേജുകളും രക്ഷിതാക്കള്‍ക്കു നിയന്ത്രിക്കാനാകും. ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയക്കാം, ഏതൊക്കെ ഗ്രൂപ്പുകളില്‍ ചേരാം തുടങ്ങിയ എല്ലാം പരിശോധിക്കാം. കുട്ടികള്‍ക്ക് നേരിട്ട് മാറ്റങ്ങള്‍ വരുത്താനാവില്ല. ഇതു നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക സുരക്ഷാ പിന്നുണ്ടാകും.
രക്ഷിതാവിന്റേയും കുട്ടിയുടേയും അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തന സജ്ജമാകുക. ഇതുവരെ 13 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമായിരുന്ന വാട്സ്ആപ്പ് ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
WhatsApp has introduced accounts that parents can create and control for children under 13
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍


