
പ്രതിമാസം നാലായിരം രൂപ നിക്ഷേപിക്കാമോ?, 15 വർഷം കൊണ്ട് പത്തുലക്ഷം രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇങ്ങനെ
ജനങ്ങളുടെ സമ്പാദ്യശീലം വളർത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നിരവധി പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ ആർഡി സ്‌കീം

ജനങ്ങളുടെ സമ്പാദ്യശീലം വളർത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നിരവധി പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ ആർഡി സ്‌കീം. ഒറ്റയടിക്ക് വലിയൊരു തുക എടുക്കാൻ ഇല്ലാത്തവർക്ക് നല്ലൊരു പദ്ധതിയാണ്. പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയിൽ വലിയൊരു കോർപ്പസ് സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും.
ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമായത് കൊണ്ട് ഏറെ ആകർഷണീയമായ ഒരു പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആർഡി നിക്ഷേത്തിന്റെ കാലാവധി 5 വർഷമാണ്. അത് 10 വർഷമായി നീട്ടാനും സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകർക്കും ഒരുപോലെ ബാധകമാണ്.
വെറും 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകർഷകമായ പലിശയും ചേരുമ്പോൾ പണം എളുപ്പത്തിൽ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താൽ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ അതിനും സാധിക്കും. അതായത് ഈ സ്‌കീമിൽ പ്രീമെച്വർ ക്ലോഷർ സൗകര്യം നൽകിയിട്ടുണ്ട്. ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ നിക്ഷേപത്തിൽ നിന്നും ലോൺ സൗകര്യവും ലഭിക്കും. എന്നാൽ അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാൻ സാധിക്കൂ.
ഉദാഹരണമായി പ്രതിമാസം 4,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വർഷത്തിനുള്ളിൽ നിക്ഷേപ തുക 2,40,000 രൂപ ആയിരിക്കും. 6.7 ശതമാനം വാർഷിക പലിശ കണക്കാക്കുമ്പോൾ അഞ്ചു വർഷം കഴിയുമ്പോൾ പലിശയിനത്തിൽ മാത്രം 45,463 രൂപ കിട്ടും. അതായത് അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ കൈയിൽ 2.85 ലക്ഷം രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വർഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോൾ 10 വർഷത്തെ മൊത്തം നിക്ഷേപം 4,80,000 രൂപയാകും. 6.7 ശതമാനം വാർഷിക പലിശ പ്രകാരം അധികമായി രണ്ടുലക്ഷം രൂപ ലഭിക്കും. അങ്ങനെ വരുമ്പോൾ കാലാവധി പൂർത്തിയാകുമ്പോൾ കൈയിൽ 6.8 ലക്ഷം ലഭിക്കും. ഈ തുക നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ ഇടുകയാണെങ്കിൽ അഞ്ചു വർഷം കഴിയുമ്പോൾ തുക 9.84 ലക്ഷം രൂപയായി വളരും. ഇവിടെ പലിശയായി മാത്രം മൂന്ന് ലക്ഷത്തിലധികം ലഭിക്കും. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ 7.7 ശതമാനമാണ് വാർഷിക പലിശ ലഭിക്കുക.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Post Office RD Scheme: Investing Rs 4000 Monthly
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



