
പാചക വാതക വില കൂട്ടി, വിമാന ഇന്ധനത്തിനും വര്‍ധന
ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന്റെ വില 6.5 രൂപയാണ് വര്‍ധിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ചാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന്റെ വില 6.5 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 1,652.50 രൂപയായി.
പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

മാസാദ്യം സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി
ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില.
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ അഥവാ 1.9 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോലിറ്ററിന് വില 97,975.72 രൂപയായി. ജെറ്റ് ഇന്ധന നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം മാസമാണ് വില വര്‍ധിക്കുന്നത്. എടിഎഫ് വില ജൂലൈ ഒന്നിന് 1.2 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



