
95 രൂപയുടെ ഊണിന് ഇനി 110; ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.
2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില. വെജ് കട്ലറ്റിന് (2 വീതം) മുന്‍പ് 40 രൂപയായിരുന്നത് 50 രൂപയാകും.
ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. 95 രൂപയുണ്ടായിരുന്ന മീന്‍കറി ഊണിന് 110 രൂപയാണ് പുതിയ വില. എന്നാല്‍ ചപ്പാത്തി (5 രൂപ), പൊറോട്ട (10രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയില്‍ മാറ്റമില്ല. ചിക്കന്‍ കറി-95, ചിക്കന്‍ ഫ്രൈഡ് റൈസ്-105, എഗ്റൈസ്-80, വെജ്ഫ്രൈഡ് റൈസ്-65 എന്നിങ്ങനെയാണ് മറ്റു വിലകള്‍.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Food prices at railway catering units hiked; check the revised rates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





