വായ്പാനിരക്കില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു 

2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
Last Updated :20 January 2024, 9:18 am IST
Edited by :migrator

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

നിലവില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന് നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വളര്‍ച്ചയ്ക്ക് ഗുണകരമായ നടപടിയുടെ ഭാഗമായാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചതെന്നും ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

നാണ്യപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറ് ശതമാനത്തിന് മുകളിലാണ്. മേയ് മുതല്‍ റിപോ നിരക്കില്‍ 250 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ നാണ്യപ്പെരുപ്പം ജനുവരിയില്‍ 6.52 ശതമാനവും ഫെബ്രുവരിയില്‍ 6.44 ശതമാനവുമായിരുന്നു. ഭവന വായ്പാ നിരക്ക് ഉള്‍പ്പെടെ വന്‍തോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിപോ നിരക്ക് ഉയര്‍ത്തുന്നത് തിരിച്ചടിയാകാമെന്ന വിലയിരുത്തലാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now