
വീണ്ടും കീശ ചോരുമോ? അര ശതമാനം വരെ പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത, നിര്‍ണായക ആര്‍ബിഐ യോഗം നാളെ മുതല്‍
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ന്യൂഡല്‍ഹി: പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. 35 മുതല്‍ 50 ബേസിക് പോയന്റിന്റെ വരെ വര്‍ധന മുഖ്യ പലിശനിരക്കില്‍ വരുത്തിയേക്കുമെന്നാണ് പ്രവചനം.
അടുത്തദിവസമാണ് റിസര്‍വ് ബാങ്കിന്റെ ഉന്നതതല ബോഡിയായ ധനകാര്യ നയസമിതിയുടെ യോഗം ചേരുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയ്ക്ക് ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയായ റിപ്പോനിരക്കില്‍ 50 ബേസിക് പോയന്റിന്റെ വരെ വര്‍ധന റിസര്‍വ് ബാങ്ക് വരുത്തുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഓഗസ്റ്റില്‍ ചില്ലറവില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുശതമാനമാണ്. ജൂലൈയില്‍ 6.7 ശതമാനത്തില്‍ നിന്നാണ് ഏഴുശതമാനമായി ഉയര്‍ന്നത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന് കുനല്‍ കുന്ദു മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ വ്യക്തിഗത, ഭവന, വാഹന വായ്പകളുടെ ചെലവ് വീണ്ടും ഉയര്‍ന്നേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍


