
എഫ്ഡി vs എസ്ഐപി; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?, കണക്കുകൂട്ടല്‍ ഇങ്ങനെ
എഫ്ഡിയില് നിക്ഷേപിക്കണോ, അതോ എസ്ഐപി തെരഞ്ഞെടുത്താല്‍ മതിയോ എന്ന ആശയക്കുഴപ്പം നിക്ഷേപിക്കാന്‍ പോകുന്ന എല്ലാവര്ക്കും ഉണ്ടാകാം

എഫ്ഡിയില് നിക്ഷേപിക്കണോ, അതോ എസ്ഐപി തെരഞ്ഞെടുത്താല്‍ മതിയോ എന്ന ആശയക്കുഴപ്പം നിക്ഷേപിക്കാന്‍ പോകുന്ന എല്ലാവര്ക്കും ഉണ്ടാകാം. ഒരാളുടെ റിസ്ക് എടുക്കാനുള്ള ശേഷിയാണ് ഇതിന്റെ ഉത്തരം. റിസക് എടുക്കാനും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് എസ്ഐപി മികച്ച ഓപ്ഷനാണ്. എന്നാല്‍ സുരക്ഷിതമായ നിക്ഷേപമാണ് ആഗ്രഹിക്കുന്നതെങ്കില്‍ എഫ്ഡി ഉള്‍പ്പെടെയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തേടാവുന്നതാണ്.
മാസംതോറും പതിനായിരം രൂപ വീതം എസ്ഐപിയില്‍ നിക്ഷേപിക്കുന്നതാണോ അതോ എഫ്ഡിയില് ലംപ്സമായി പത്തുലക്ഷം രൂപ നിക്ഷേപിക്കുന്നതാണോ 15 വര്‍ഷം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നേട്ടം നല്‍കുക എന്ന് പരിശോധിക്കാം. മാസംതോറും പതിനായിരം രൂപ വീതം എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് മൊത്തം 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് വരിക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുകയാണെങ്കില്‍ 32 ലക്ഷത്തിലധികമാണ് വരുമാനമായി മാത്രം ലഭിക്കുക. അങ്ങനെയെങ്കില്‍ നിക്ഷേപിച്ച തുകയും ലാഭവും കൂടി കൂട്ടുമ്പോള്‍ ഏകദേശം 50 ലക്ഷത്തിലധികം രൂപയാണ് ലഭിക്കുക. എന്നാല്‍ എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്കീം അല്ല. ഓഹരി വിപണിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റം വരാം. എന്നാല്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്ഐപിയില്‍ നിക്ഷേപം നടത്തിയാല്‍ മികച്ച റിട്ടേണ്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
പത്തുലക്ഷം രൂപ എഫ്ഡിയായി ഇടുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് ഏകദേശം 30 ലക്ഷത്തില്‍ താഴെ മാത്രമാണ് സമ്പാദിക്കാന്‍ സാധിക്കുക. നിക്ഷേപിച്ച തുകയും റിട്ടേണും കൂടി ചേര്‍ത്താണ് ഈ തുക എന്ന് വിദഗ്ധര്‍ പറയുന്നു. ഇതില്‍ റിട്ടേണ്‍ മാത്രം ഏകദേശം 16 ലക്ഷം രൂപയാണ്. ഇതും നിക്ഷേപിച്ച പത്തുലക്ഷം രൂപയും കൂടി കൂട്ടി 15 വര്‍ഷം കൊണ്ട് 26 ലക്ഷം രൂപ നേടാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പ്രതിവര്‍ഷം 6.5 ശതമാനം പലിശ കണക്കാക്കിയാണ് ഈ തുക നിര്‍ണയിച്ചത്. ബാങ്കുകളുടെ അടിസ്ഥാനത്തില്‍ പലിശയില്‍ വ്യത്യാസം വരാം. എട്ടു ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കും. എന്നാല്‍ എസ്ഐപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ സാധ്യത എസ്ഐപിക്ക് തന്നെയാണെന്നും വിദഗ്ധര്‍ പറയുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Rs 10,000 SIP Vs Rs 10 Lakh FD: Where Could Your Money Be In 15 Years
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




