
രണ്ടുലക്ഷം രൂപ കൈയില്‍ ഉണ്ടോ?, ഒരു വര്‍ഷം കഴിഞ്ഞ് അത്യാവശ്യമുണ്ടോ?; കെഎസ്എഫ്ഇയാണോ ബാങ്കുകളാണോ മെച്ചം? താരതമ്യം
മിക്ക ബാങ്കുകളും ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

റിസ്‌ക് എടുക്കാന്‍ താത്പര്യമില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മികച്ച റിട്ടേണ്‍ വേണം. അത്തരക്കാര്‍ക്ക് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ നല്ലൊരു ഓപ്ഷനാണ്. മിക്ക ബാങ്കുകളും ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ബാങ്കുകളുടെ പലിശനിരക്കുകളില്‍ വ്യത്യാസമുണ്ട്. വിവിധ ബാങ്കുകളുടെ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും രണ്ടുലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടുമെന്നും നോക്കാം.
എസ്ബിഐ
ഒരു വര്‍ഷത്തെ എഫ്ഡിക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും മറ്റു ഉപഭോക്താക്കള്‍ക്ക് 6.25 ശതമാനവും പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. രണ്ടുലക്ഷം രൂപ ഒരു വര്‍ഷത്തേയ്ക്ക് ഒറ്റത്തവണയായി നിക്ഷേപിച്ചാല്‍ എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 2,13,846 രൂപ ലഭിക്കും. മറ്റു നിക്ഷേപകര്‍ക്ക് 2,12,796 രൂപയാണ് ലഭിക്കുക.
ബാങ്ക് ഓഫ് ബറോഡ
ഒരു വര്‍ഷത്തെ എഫ്ഡിക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.75 ശതമാനവും മറ്റു നിക്ഷേപകര്‍ക്ക് 6.25 ശതമാനവും പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ടുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ എസ്ബിഐയിലേതിന് സമാനമായ റിട്ടേണ്‍ ആണ് ലഭിക്കുക
എച്ച്ഡിഎഫ്‌സി ബാങ്കും കാനറ ബാങ്കും ഐസിഐസിഐ ബാങ്കും
എച്ച്ഡിഎഫ്‌സി ബാങ്കിലും കാനറ ബാങ്കിലും ഐസിഐസിഐ ബാങ്കിലും ഒരുവര്‍ഷത്തെ എഫ്ഡിക്ക് എസ്ബിഐയിലേതിനും ബാങ്ക് ഓഫ് ബറോഡയിലേതിനും സമാനമായ റിട്ടേണ്‍ ആണ് ലഭിക്കുക
കെഎസ്എഫ്ഇ
എന്നാല്‍ കെഎസ്എഫ്ഇയിലാണ് ഒരു വര്‍ഷത്തേയ്ക്ക് സ്ഥിര നിക്ഷേപമായി രണ്ടുലക്ഷം രൂപ നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കും. ഇവിടെ 7.75 ശതമാനമാണ് പലിശ. അങ്ങനെയങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ 2,15,500 രൂപയാണ് ലഭിക്കുക.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Rs 2 Lakh Investment in 1-year FD: SBI, BoB, HDFC Bank, Canara Bank, ICICI Bank, KSFE- which gives better returns?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകള്‍ എഫ്ഡി നിരക്കുകള്‍ പുതുക്കി


